, ,

കെ സ്‌മാർട്ടിന്‌ 2 വയസ്സ്‌; തീർപ്പാക്കിയത്‌ 93 ലക്ഷം ഫയലുകൾ

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ എത്തിച്ച കെ സ്‌മാർട്ടിന്‌ രണ്ട്‌ വയസ്സ്‌. കെട്ടിട നിർമാണ അനുമതി ഉൾപ്പെടെ ഇതുവരെ തീർപ്പാക്കിയത്‌ 93,38,612 ഫയലുകൾ. ഇതിൽ 9.14 ലക്ഷം ഫയലുകൾ തീർപ്പാക്കിയത്‌ ഒരു മണിക്കൂറിനുള്ളിലാണ്‌. 21.5 ലക്ഷം ഫയലുകൾ 24 മണിക്കൂറിനുള്ളിൽ തീർപ്പാക്കി. 9.29 ലക്ഷം ഫയലുകൾ ഓഫീസ്‌ സമയം കഴിഞ്ഞും 3.58 ലക്ഷം ഫയലുകളിൽ അവധി ദിവസത്തിലുമാണ്‌ പരിഹാരം കണ്ടത്‌. ആകെ 95,14,009 ഫയലുകൾ കൈകാര്യം ചെയ്‌തു. ഇക്കാലയളവിൽ 6,67,567 ലൈസൻസുകൾ കെ സ്‌മാർട്ടിലൂടെ…

കെ സ്‌മാർട്ടിന്‌ 2 വയസ്സ്‌; തീർപ്പാക്കിയത്‌ 93 ലക്ഷം ഫയലുകൾ
കെ സ്‌മാർട്ടിന്‌ 2 വയസ്സ്‌; തീർപ്പാക്കിയത്‌ 93 ലക്ഷം ഫയലുകൾ

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ എത്തിച്ച കെ സ്‌മാർട്ടിന്‌ രണ്ട്‌ വയസ്സ്‌. കെട്ടിട നിർമാണ അനുമതി ഉൾപ്പെടെ ഇതുവരെ തീർപ്പാക്കിയത്‌ 93,38,612 ഫയലുകൾ. ഇതിൽ 9.14 ലക്ഷം ഫയലുകൾ തീർപ്പാക്കിയത്‌ ഒരു മണിക്കൂറിനുള്ളിലാണ്‌.

21.5 ലക്ഷം ഫയലുകൾ 24 മണിക്കൂറിനുള്ളിൽ തീർപ്പാക്കി. 9.29 ലക്ഷം ഫയലുകൾ ഓഫീസ്‌ സമയം കഴിഞ്ഞും 3.58 ലക്ഷം ഫയലുകളിൽ അവധി ദിവസത്തിലുമാണ്‌ പരിഹാരം കണ്ടത്‌. ആകെ 95,14,009 ഫയലുകൾ കൈകാര്യം ചെയ്‌തു.

ഇക്കാലയളവിൽ 6,67,567 ലൈസൻസുകൾ കെ സ്‌മാർട്ടിലൂടെ അനുവദിച്ചു. ഇതിൽ 4,349 എണ്ണവും അപേക്ഷിച്ച്‌ 24 മണിക്കൂറിനുള്ളിൽ പൊതുജനങ്ങൾക്ക്‌ ലഭിച്ചു. 24 മണിക്കൂറിനുള്ളിൽ 2,63,274 ജനന സർട്ടിഫിക്കറ്റ്‌ നൽകി.

ഏറ്റവും വേഗത്തിൽ ജനന സർട്ടിഫിക്കറ്റ്‌ അനുവദിച്ചതിന്റെ റെക്കോഡ്‌ കണ്ണൂർ കോർപറേഷനാണ്‌. ഏറ്റവും വേഗത്തിൽ മരണ സർട്ടിഫിക്കറ്റ്‌ ലഭ്യമായത്‌ തിരുവനന്തപുരം കോർപറേഷനിലും.

രണ്ടിടത്തും അപേക്ഷിച്ച്‌ ഒരു മിനിറ്റിനുള്ളിൽ സർട്ടിഫിക്കറ്റ്‌ ലഭിച്ചു. 1,99,722 വിവാഹ സർട്ടിഫിക്കറ്റുകൾ അനുവദിച്ചു. ഇതിൽ 89,926 വിവാഹം രജിസ്റ്റർ ചെയ്‌തത്‌ വീഡിയോ കെ വൈസിയിലൂടെ ആണ്‌. 1.5 മിനിറ്റിനുള്ളിൽ വിവാഹ സർട്ടിഫിക്കറ്റ്‌ അനുവദിച്ച ചാലക്കുടി മുനിസിപ്പാലിറ്റി ആണ്‌ വേഗത്തിൽ മുന്നിൽ.

തദ്ദേശ വകുപ്പിനുവേണ്ടി ഇൻഫർമേഷൻ കേരളാ മിഷൻ (ഐകെഎം) രൂപകൽപ്പന ചെയ്ത കെ സ്മാർട്ടിലൂടെ എണ്ണൂറിലധികം സേവനങ്ങളാണ്‌ പൊതുജനങ്ങൾക്ക്‌ ഓൺലൈനായി ലഭിക്കുന്നത്‌. 2024 ജനുവരി ഒന്നിന്‌ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും വിന്യസിച്ച കെ സ്‌മാർട്ട്‌ 2025 ഏപ്രിൽ 10ന്‌ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചു.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പ്രാദേശിക സർക്കാരുകളുടെ എല്ലാ സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാക്കുന്നത്‌. ജനന – മരണ – വിവാഹ രജിസ്ട്രേഷൻ മുതൽ വസ്തു നികുതിയും കെട്ടിട നിർമാണ പെർമിറ്റും വരെ ഇനി വിരൽത്തുമ്പിൽ ലഭിക്കുന്നതിനൊപ്പം ജീവനക്കാരുടെ ജോലിഭാരവും കുറയ്ക്കാനായി.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports