ടേം ഇന്‍ഷുറന്‍സിന് പുതിയ പ്രചാരണവുമായി എച്ച്ഡിഎഫ്‌സി

Spread the News

മുംബൈ: ഇന്ത്യയിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എച്ച്ഡിഎഫ്‌സി ലൈഫ് പുതിയ ‘#ഡിസിഷന്‍2പ്രൊട്ടക്റ്റ്’ എന്ന പ്രചാരണം അവതരിപ്പിച്ചു. പോളിസി ഉടമകള്‍ സ്വയം വെളിപ്പെടുത്തുന്ന കഥകളിലൂടെ ടേം ഇന്‍ഷുറന്‍സ് പ്ലാനുകളുടെ അനിവാര്യതയെക്കുറിച്ചാണ് പ്രചാരണം പറയുന്നത്.
ഗവേഷണത്തിന്റെ ഭാഗമായി കമ്പനി നിലവിലുള്ള പോളിസി ഉടമകളുമായി ബന്ധപ്പെട്ട് എച്ച്ഡിഎഫ്‌സി ലൈഫ് ടേം പ്ലാന്‍ എടുക്കാനുള്ള കാരണങ്ങളെക്കുറിച്ച് മനസിലാക്കി. ഇതില്‍ നിന്നും വലിയയൊരു വിഭാഗവുമായി ബന്ധപ്പടാനുള്ള ശക്തമായ ആശയങ്ങള്‍ മനസിലാക്കി.
തങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളില്‍ നിന്നും നേട്ടമുണ്ടാക്കിയ പോളിസി ഉടമകളെ ചുറ്റിയാണ് പ്രചാരണം സൃഷ്ടിച്ചതെന്നും അനിശ്ചിതത്വങ്ങള്‍ക്കിടയിലും സന്തോഷകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഇത് എങ്ങനെ ഉപകാരപ്പെട്ടു എന്ന ചിന്തകള്‍ അവര്‍ പങ്കുവച്ചുവെന്നും ഇത് വലിയൊരു വിഭാഗത്തിലേക്ക് കൈമാറണമെന്ന് തോന്നിയെന്നും എച്ച്ഡിഎഫ്‌സി ലൈഫ് ഇവിപിയും (സെയില്‍സ്) സിഎംഒയുമായ പങ്കജ് ഗുപ്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *