, ,

മൊബിക്വക്കിന്റെ നഷ്ടം വര്‍ദ്ധിച്ചു

മുംബൈ:ഫിന്‍ടെക്ക് സ്ഥാപനമായ മൊബിക്വിക്ക് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 41.9 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റ നഷ്ടം. ഇത് മുന്‍വര്‍ഷത്തെ സമാന പാദത്തെ നഷ്ടമായ 6.6 കോടി രൂപ അപേക്ഷിച്ച് വളരെ കൂടുതലാണ്. അതേസമയം തൊട്ട് മുന്‍പാദത്തെ അറ്റ നഷ്ടമായ 56 കോടി രൂപയെ അപേക്ഷിച്ച് നടപ്പ് പാദത്തിലേത് കുറഞ്ഞു. കമ്പനിയുടെ മൊത്തം വരുമാനം 281.6 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 18.6 ശതമാനം ഇടിവ്. എങ്കിലും മുന്‍പാദത്തില്‍ രേഖപ്പെടുത്തിയ 278.5 കോടി രൂപയെ…

Mobikwik listed with a premium of 58.51%

മുംബൈ:ഫിന്‍ടെക്ക് സ്ഥാപനമായ മൊബിക്വിക്ക് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 41.9 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റ നഷ്ടം. ഇത് മുന്‍വര്‍ഷത്തെ സമാന പാദത്തെ നഷ്ടമായ 6.6 കോടി രൂപ അപേക്ഷിച്ച് വളരെ കൂടുതലാണ്.

അതേസമയം തൊട്ട് മുന്‍പാദത്തെ അറ്റ നഷ്ടമായ 56 കോടി രൂപയെ അപേക്ഷിച്ച് നടപ്പ് പാദത്തിലേത് കുറഞ്ഞു. കമ്പനിയുടെ മൊത്തം വരുമാനം 281.6 കോടി രൂപയാണ്.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 18.6 ശതമാനം ഇടിവ്. എങ്കിലും മുന്‍പാദത്തില്‍ രേഖപ്പെടുത്തിയ 278.5 കോടി രൂപയെ അപേക്ഷിച്ച് ഇത്തവണ വരുമാനം വര്‍ദ്ധിപ്പിക്കാനായി.

പ്രവര്‍ത്തന വരുമാനം 271.4 കോടി. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 20.7 ശതമാനമിടിഞ്ഞപ്പോള്‍ തൊട്ടുമുന്‍പാദത്തെ അപേക്ഷിച്ച് വര്‍ദ്ധന രേഖപ്പെടുത്തി.

സാമ്പത്തിക സേവനങ്ങളില്‍ നിന്നുള്ള വരുമാനത്തിലെ ഇടിവാണ് കമ്പനിയ്ക്ക് തിരിച്ചടിയാകുന്നത്.

സാമ്പത്തിക സേവനങ്ങളില്‍ നിന്നുള്ള വരുമാനം 170.7 കോടി രൂപയില്‍ നിന്നും കൂപ്പുകുത്തി 58.3 കോടി രൂപയായി.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports