യുപിഐ ഇടപാടുകൾക്ക് ഇനി ഡിസ്‌കൗണ്ട്‌ ; പുതിയ സംവിധാനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ

യുപിഐ ഇടപാടുകൾക്ക് ഇനി ഡിസ്‌കൗണ്ട്‌ ; പുതിയ സംവിധാനം നടപ്പാക്കാൻ കേന്ദ്ര സർക്കാർ

Spread the News

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ വിപ്ലവ തീരുമാനങ്ങളില്‍ ഒന്നായിരുന്നു യുപിഐ. ഇന്തയയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് യുപിഐ നല്‍കുന്ന സംഭാവന ചെറുതല്ല. ഇന്ത്യയുടെ യുപിഐ പെയ്‌മെന്റ് സിസ്റ്റം ഇന്നു പല വിദേശ രാജ്യങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.

യുപിഐ പെയ്‌മെന്റുകള്‍ക്ക് സര്‍വീസ് നിരക്കു ഏര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂങ്ങള്‍ കുറച്ചു നാളുകളായി വിപണികളില്‍ അലയടിക്കുന്നുണ്ട്. എന്നാല്‍ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് കിഴിവ് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് പുതിയ വിവരം.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം യുപിഐ ഇടപാടുകള്‍ ഉപയോക്താക്കള്‍ക്കും, വ്യാപാരികള്‍ക്കും കൂടുതല്‍ നേട്ടമാകും. ക്രെഡിറ്റ് കാര്‍ഡുകളേക്കാള്‍ യുപിഐ വഴിയുള്ള പേയ്മെന്റുകള്‍ നേട്ടമാകുന്ന ഒരു പദ്ധതിയാണ് മോദി സര്‍ക്കാര്‍ അണിയറയില്‍ വിഭാവനം ചെയ്യുന്നതെന്നാണു വിവരം. സര്‍ക്കാരിന്റെ ഈ പുതിയ നീക്കം മനസിലാക്കുന്നതിനു മുമ്പ് നിലവിലെ സാഹചര്യങ്ങള്‍ ഉപയോക്താക്കള്‍ മനസിലാക്കേണ്ടതുണ്ട്.

നിലവില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നടത്തുന്ന പേയ്മെന്റുകള്‍ക്ക് 2- 3% സേവന നിരക്ക് ഈടാക്കുന്നുണ്ട്. ഇതിനെ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) എന്നാണു വിശേഷിപ്പിക്കുന്നത്.

ഉദാഹരണത്തിന്, ഉപയോക്താക്കള്‍ കാര്‍ഡുകള്‍ വഴി 100 രൂപയുടെ ഒരു പേയ്‌മെന്റ് നടത്തുമ്പോള്‍ എംഡിആര്‍ കാരണം കടയുടമയ്ക്ക് 97- 98 രൂപ മാത്രമേ ലഭിക്കൂ. എന്നാല്‍ യുപിഐ വഴി ഇതേ ഇടപാട് നടത്തുമ്പോള്‍ കടയുടമയ്ക്ക് 100 രൂപയും കിട്ടും.

മുകളില്‍ പറഞ്ഞ ഈ സാഹചര്യമാണ് പല കടകളിലും ഇന്ന് കാര്‍ഡ് സൈ്വപ്പിംഗ് മെഷീനുകള്‍ അപ്രത്യക്ഷമാകാനുള്ള കാരണ. യുപിഐയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത് കടയുടമകള്‍ക്കും നേട്ടമാകും.

യുപിഐ പേയ്മെന്റുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് നേരിട്ടുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നാണ് ഉപഭോക്തൃ കാര്യ മന്ത്രാലയം പന്നത്.

നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി 100 രൂപയ്ക്ക് ലഭിക്കുന്ന ഒരു വസ്തു ഉപയോക്താവിന് ശരിക്കും പറഞ്ഞാല്‍ 98 രൂപയ്ക്ക് ലഭിക്കേണ്ടതാണ്. എന്നാല്‍ ഇതു സംഭവിക്കുന്നില്ല. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചാല്‍ യുപിഐയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും, ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് ഉപയോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കാനും സാധിക്കും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം യുപിഐ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപഭോക്തൃ കാര്യ മന്ത്രാലയം ഒരു പുതിയ പദ്ധതി പരിഗണിക്കുന്നതായും വ്യക്തമാണ്.

ഡിജിറ്റല്‍ പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചറില്‍ യുപിഐ ക്യുആര്‍ കോഡുകള്‍ വളരെ വലിയ പങ്കുവഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2024- 25 സാമ്പത്തിക വര്‍ഷത്തില്‍ ഡിജിറ്റല്‍ പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചറില്‍ യുപിഐ ക്യുആര്‍ കോഡുകള്‍ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 91.5 ശതമാനം വര്‍ധനയാണ് ക്യൂആര്‍ കോഡ് ഇടപാടുകളില്‍ ഉണ്ടായത്.

അതേസമയം യുപിഐയുടെ ഏറ്റെടുക്കല്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ കുറച്ചിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ വളര്‍ച്ചാ നിരക്ക് വര്‍ഷികാടിസ്ഥാനത്തില്‍ 7.94 ശതമാനമായി കുറഞ്ഞു.

അതേസമയം ഡെബിറ്റ് കാര്‍ഡ് കൂട്ടിച്ചേര്‍ക്കലുകള്‍ 2.7 ശതമാനം വളര്‍ച്ചയോടെ 991 ദശലക്ഷമായി.

Leave a Reply

Your email address will not be published. Required fields are marked *