ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമാണവുമായി ചൈന; ഇന്ത്യക്കും ബംഗ്ലാദേശിനും ആശങ്ക

ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമാണവുമായി ചൈന; ഇന്ത്യക്കും ബംഗ്ലാദേശിനും ആശങ്ക

Spread the News
ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമാണവുമായി ചൈന; ഇന്ത്യക്കും ബംഗ്ലാദേശിനും ആശങ്ക

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡാം നിർമാണത്തിന് ഒരുങ്ങുകയാണ് ചൈന. ഇന്ത്യൻ അതിർത്തിക്കടുത്തുള്ള ബ്രഹ്മപുത്ര നദിയിലാണ് വൻതുക ചെലവഴിച്ച് പുതിയ അണക്കെട്ട് നിർമിക്കുന്നത്.

ടിബറ്റിലെ ബ്രഹ്മപുത്രയുടെ ഭാഗമായ യാർലുങ് സാങ്ബോ നദിയിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് നിർമ്മിക്കുന്നതിന് ചൈന അനുമതി നൽകിയിരിക്കുന്നത്.

ഊർജ രംഗത്ത് മാത്രമല്ല ഇൻഫ്രാസ്ട്രക്ചർ രംഗത്ത് തന്നെ ലോകത്തിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത് എന്നാണ് വിശേഷിപ്പിക്കുന്നത്. 13,700 കോടി ഡോളറിൻ്റെ പദ്ധതി ഇന്ത്യയിലും ബംഗ്ലാദേശിലും പക്ഷേ വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്.

ജലപ്രവാഹം ചൈന നിയന്ത്രിക്കുന്നതിൽ ആശങ്ക
യുദ്ധം പോലുള്ള സമയത്ത് ജലപ്രവാഹം നിയന്ത്രിക്കാനും വെള്ളപ്പൊക്കം ഉണ്ടാക്കാനുമൊക്കെ അണക്കെട്ട് ദുരുപയോഗം ചെയ്യാനാകുമോ എന്ന ആശങ്കകൾ ഉയരുന്നുണ്ട്. ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് ഡാം എന്നതാണ് മറ്റൊരു ആശങ്ക.

സുരക്ഷാ നടപടികൾക്ക് ഊന്നൽ നൽകിയായിരിക്കും ഡാം നിർമാണമെന്നാണ് ചൈനീസ് അധികൃതർ നൽകുന്ന വിശദീകരണം.

അതേസമയം കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും കാർബൺ ബഹിർഗമനം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ഹരിത സംരംഭമാണിതെന്നാണ് ചൈനയുടെ വിശദീകരണം. ഊർജ്ജ മേഖലയിലെ മുന്നേറ്റത്തിന് അടിത്തറയിടുന്ന പദ്ധതി ടിബറ്റിലെ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കും.

30,000 കിലോവാട്ടിലധികം വാർഷിക വൈദ്യുതോൽപ്പാദനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 30 കോടി ആളുകളുടെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ പദ്ധതിക്കാകും എന്നാണ് കണക്കാക്കുന്നത്.

ടിബറ്റിൻ്റെ സാമ്പത്തിക വളർച്ചക്ക് നേട്ടമാകും
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡാമായ ചൈനയിലെ ത്രീ ഗോർജസ് ഡാമിനെയും മറികടന്ന് പുതിയ ഡാം റെക്കോഡിഡുമെന്നാണ് സൂചന.

ചൈനയുടെ 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് ഡാം നിർമാണം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും കാർബൺ ബഹിർഗമനം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ഹരിത സംരംഭമാണിതെന്നാണ് ചൈനയുടെ വിശദീകരണം.

ഊർജ്ജ മേഖലയിൽ ചൈനയുടെ മുന്നേറ്റത്തിന് അടിത്തറയിടുന്ന പദ്ധതി ടിബറ്റിലെ സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കും.

ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി കടന്നുള്ള നദീതട പദ്ധതികൾക്കായുള്ള ചർച്ചകൾ നടക്കുകയാണ്. എന്നാൽ അതിർത്തി തർക്കങ്ങളും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ഒക്കെ ആശങ്ക ഉയർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *