മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിൽ ദീപാവലി ഓഫർ

Spread the News

മസ്കത്ത്: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിൽ ദീപാവലി ആഘോഷഭാഗമായി പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ആഘോഷ ഭാഗമായി സൗജന്യ സ്വര്‍ണ നാണയങ്ങള്‍ സമ്മാനമായി നേടാം. 300 റിയാലിനും മുകളിലും വിലയുള്ള വജ്രാഭരണങ്ങളും, അമൂല്ല്യ രത്‌നാഭരണങ്ങളും വാങ്ങുമ്പോള്‍ സൗജന്യ സ്വര്‍ണ്ണ നാണയങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ഒക്ടോബര്‍ 25 മുതല്‍ 29 വരെ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാകും. ധന്തേരാസ് ദിനത്തില്‍ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളും രാവിലെ എട്ടു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഈ ദിനത്തില്‍ ഉപഭോക്താക്കളുടെ ഗണ്യമായ വർധന കണക്കിലെടുത്താണിത്.

ഉത്സവ സീസണിന് മുന്നോടിയായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് പേ 10 ശതമാനം അഡ്വാന്‍സ് ഓഫറും അവതരിപ്പിച്ചിട്ടുണ്ട്. ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ മികച്ച നിരക്ക് നേടാനുള്ള ഈ അവസരം ഒക്ടോബര്‍ 29-ന് ധന്തേരാസ് വരെ ലഭ്യമാകുമെന്നും ബ്രാന്‍ഡ് അറിയിച്ചു.

ഉപഭോക്താക്കളുടെ പര്‍ച്ചേസ് മൂല്യം വര്‍ധിപ്പിക്കുന്നതിനും ഉത്സവ നിമിഷങ്ങളില്‍ കൂടുതല്‍ സന്തോഷം നല്‍കുന്നതും ലക്ഷ്യമിട്ടാണ് സൗജന്യ സ്വര്‍ണ് നാണയ ഓഫര്‍ എന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. സ്വര്‍ണ്ണവിലയിലെ വര്‍ധന സുരക്ഷിതമായ ഒരു നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനുള്ള സ്ഥാനത്തിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *