ഇന്ത്യൻ രൂപ റെക്കോഡ് ഇടിവിൽ; ഡോളറിന് 84.09 രൂപ, ദിർഹത്തിന് 22.87
October 11, 2024മുംബൈ: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിൽ. വെള്ളിയാഴ്ച 11 പൈസ കുറഞ്ഞ് 84.09 രൂപയിലെത്തി.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ എണ്ണവില ഉയരുന്നതും ഓഹരി വിപണിയിൽനിന്ന് വിദേശനിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ പണം പിൻവലിക്കുന്നതുമാണ് രൂപക്ക് തിരിച്ചടിയായത്.