ഇന്‍വെന്‍ററസ് നോളജ് സൊല്യൂഷന്‍സ് ലിമിറ്റഡ് ഐപിഒയ്ക്ക്
August 14, 2024 0 By BizNewsകൊച്ചി: സാങ്കേതികവിദ്യാധിഷ്ഠിത ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്‍വെന്‍ററസ് നോളജ് സൊല്യൂഷന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും ഒരു രൂപ മുഖവിലയുള്ള 28,184,060 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.