ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഓഹരികളിൽ ഇടിവ്

Spread the News

മുംബൈ: അദാനിയുടെ വിദേശത്തെ ഷെൽ കമ്പനികളിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് റിസർചിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിലയിൽ ഇടിവ്. അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ കമ്പനികളുടെ ഓഹരികളും രാവിലെ നഷ്ടത്തോടെയാണ് തുടങ്ങിയത്.

വിപണി ആരംഭിച്ച് 30 മിനിറ്റിനകം തന്നെ അദാനി ടോട്ടൽ ഗ്യാസ് 4.77 ശതമാനം, അദാനി ഗ്രീൻ എനർജി 2.62 ശതമാനം, അദാനി എൻജി 2.5 ശതമാനം, അദാനി എന്‍റർപ്രൈസ് 2.44 ശതമാനം, അദാനി പവർ 3.39 ശതമാനം, അദാനി വിൽമർ 3.25 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു. അദാനി പോർട്ട്സ് 1.55 ശതമാനവും ഇടിഞ്ഞു.

നിഫ്റ്റി 0.32 ശതമാനത്തോളം ഇടിവിലാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 270 പോയിന്‍റ് ഇടിഞ്ഞ് 79,450ലാണ് വ്യാപാരം. അതേസമയം, ഹിൻഡൻബർഗിന്‍റെ കഴിഞ്ഞ തവണത്തെ വെളിപ്പെടുത്തൽ സൃഷ്ടിച്ച അത്ര ആഘാതം ഇത്തവണ വിപണിയിലുണ്ടായില്ല എന്നത് നിക്ഷേപകർക്ക് ആശ്വാസമായി.

ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് ശനിയാഴ്ച ഹിൻഡൻബർഗ് റിസർച് വെളിപ്പെടുത്തിയത്. നേരത്തേ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

ക​ഴി​ഞ്ഞ വ​ര്‍ഷം ജ​നു​വ​രി​യി​ല്‍ ഹി​ൻ​ഡ​ൻ​ബെ​ർ​ഗ് അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍ട്ട് ഓ​ഹ​രി വി​പ​ണി​യി​ൽ കൂ​പ്പു​കു​ത്ത​ലി​ന് കാ​ര​ണ​മാ​യി​രു​ന്നു. അ​ദാ​നി ക​മ്പ​നി​ക​ളി​ല്‍ വ​ലി​യ ത​ട്ടി​പ്പ് ന​ട​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ ക​ട​ലാ​സ് ക​മ്പ​നി​ക​ള്‍ സ്ഥാ​പി​ച്ച് സ്വ​ന്തം ക​മ്പ​നി ഓ​ഹ​രി​ക​ളി​ലേ​ക്ക് നി​ക്ഷേ​പ​മൊ​ഴു​ക്കി ഓ​ഹ​രി വി​ല​പെ​രു​പ്പി​ച്ചു​വെ​ന്നും ഈ ​ഓ​ഹ​രി​ക​ള്‍ ഈ​ട് ന​ല്‍കി വാ​യ്പ​ക​ള്‍ ല​ഭ്യ​മാ​ക്കി​യെ​ന്നു​മാ​യി​രു​ന്നു അ​ദാ​നി​ക്കെ​തി​രാ​യ പ്ര​ധാ​ന ആ​രോ​പ​ണം. അ​ദാ​നി ഗ്രൂ​പ് ഓ​ഹ​രി​ക​ളു​ടെ വി​പ​ണി മൂ​ല്യ​ത്തി​ല്‍ ഏ​ക​ദേ​ശം 12.5 ല​ക്ഷം കോ​ടി​രൂ​പ​യു​ടെ ഇ​ടി​വി​ന് ഇ​ത് കാ​ര​ണ​മാ​യി. വി​പ​ണി ഗ​വേ​ഷ​ണം ന​ട​ത്തി ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് വി​പ​ണി​യി​ൽ ഇ​ടി​വി​ന് വ​ഴി​യൊ​രു​ക്കു​ക​യും ഇ​തി​ന് മു​മ്പ് ഷോ​ർ​ട്ട് സെ​ല്ലി​ങ് ന​ട​ത്തി ലാ​ഭ​മു​ണ്ടാ​ക്കു​ക​യു​മാ​ണ് ഹി​ൻ​ഡ​ൻ​ബെ​ർ​ഗി​ന്റെ രീ​തി.

Leave a Reply

Your email address will not be published. Required fields are marked *