ടാറ്റ പവർ വൈദ്യുത വാഹന ചാർജിംഗ് ശൃംഖല വിപുലീകരിക്കുന്നു
April 16, 2024 0 By BizNewsകൊച്ചി: ഇന്ത്യയിലെ മുൻനിര വൈദ്യുത വാഹന ചാർജിംഗ് സേവന ദാതാക്കളായ ടാറ്റ പവർ പത്ത് കോടി ഹരിത കിലോമീറ്ററുകൾക്ക് ചാർജിംഗ് ലഭ്യമാക്കി മികച്ച നേട്ടം കൈവരിച്ചു.
ഈസി ചാർജ് എന്ന ടാറ്റാ പവറിന്റെ ശൃംഖല രാജ്യത്തെ 530 നഗരങ്ങളിലും പട്ടണങ്ങളിലുമായി 86,000 ത്തിൽ അധികം ഭവന ചാർജറുകളും 5300 ൽ അധികം പബ്ലിക്, സെമി പബ്ലിക്, ഫ്ളീറ്റ് ചാർജിംഗ് പോയിന്റുകളിലുമാണ് സ്ഥാപിച്ചിട്ടുള്ളത്.
ദേശീയപാതകൾ, ഹോട്ടലുകൾ, മാളുകൾ, ആശുപത്രികൾ, ഓഫിസുകൾ, ഭവന സമുച്ഛയങ്ങൾ എന്നിങ്ങനെ വൈവിദ്ധ്യമാർന്നതും സൗകര്യപ്രദമായതുമായ കേന്ദ്രങ്ങളിലാണ് ഈ ചാർജിംഗ് പോയന്റുകൾ.
രാജ്യത്തെ വൈദ്യുത വാഹന വില്പന 2030ൽ ഒരു കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്.
വൈദ്യത വാഹനങ്ങൾക്കും വൈദ്യുത ചാർജിംഗ് സംവിധാനങ്ങൾക്കും ആവശ്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ ടാറ്റാ പവർ ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള സൗകര്യങ്ങൾ വഴി വയർലെസ് പെയ്മെന്റും ലഭ്യമാക്കുന്നുണ്ട്.