ഇലക്ട്രിക് വാഹന വില കുറച്ച് ടാറ്റ
February 17, 2024മുംബൈ: പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് വാഹനശ്രേണിയിലെ ഇലക്ട്രിക് മോഡലുകളുടെ വില 1.2 ലക്ഷം രൂപ വരെ കുറച്ചു. ബാറ്ററി വിലയിലുണ്ടായ കുറവ് കണക്കിലെടുത്താണിത്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നെക്സണിന്റെയും ടിയാഗോയുടെയും വിലയിലും കുറവുണ്ടാകും. നെക്സണിന് വിലയില്‍ 1.2 ലക്ഷം രൂപ വരെ കുറവ് ലഭിക്കും. ഇപ്പോള്‍ 14.49 ലക്ഷത്തിന് ലഭിക്കും. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടിയാഗോ ഇലക്ട്രിക്കിന് വിലയില്‍ 70,000 രൂപ വരെ കുറവ് ലഭിക്കും. ഇതിന്റെ ബേസ് മോഡലിന്റെ വില 7.99 ലക്ഷമാണ്. അടുത്തിടെയായി വിപണിയില്‍ അവതരിപ്പിച്ച പഞ്ച് ഇലക്ട്രിക്കിന്റെ ഉദ്ഘാടന ഓഫറുകള്‍ തുടരുമെന്നും ടാറ്റ മോട്ടോഴ്സ് വാർത്തക്കുറിപ്പിൽ അറിയിച്ചു.