ക്രിപ്‌റ്റോ കറൻസി: മാർഗനിർദേശങ്ങൾ വേണമെന്ന ഹരജി തള്ളി

ക്രിപ്‌റ്റോ കറൻസി: മാർഗനിർദേശങ്ങൾ വേണമെന്ന ഹരജി തള്ളി

November 11, 2023 0 By BizNews

ന്യൂ​ഡ​ൽ​ഹി: ക്രി​പ്‌​റ്റോ​ക​റ​ൻ​സി വ്യാ​പാ​രം നി​യ​ന്ത്രി​ക്കാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​റി​നും മ​റ്റു​ള്ള​വ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ന​ൽ​കി​യ ഹ​ര​ജി​യി​ലെ ആ​വ​ശ്യം. ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട പ്ര​ധാ​ന ഇ​ള​വു​ക​ൾ നി​യ​മ​നി​ർ​മാ​ണ നി​ർ​ദേ​ശ​ത്തി​ന്റെ സ്വ​ഭാ​വ​മു​ള്ള​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഹ​ര​ജി പ​രി​ഗ​ണി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​ത്.

ഹ​ർ​ജി​ക്കാ​ര​നെ​തി​രെ നി​ല​നി​ൽ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ ജാ​മ്യം​തേ​ടു​ക​യാ​ണ് ഹ​ര​ജി​യു​ടെ യ​ഥാ​ർ​ഥ ല​ക്ഷ്യ​മെ​ന്ന് വ്യ​ക്ത​മാ​ണെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. സാ​ധാ​ര​ണ ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തി​ന് ഉ​ചി​ത​മാ​യ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഹ​ര​ജി​ക്കാ​ര​ന് സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.