ഒമ്പത് പൈസയിൽനിന്ന് ഒരു കോടി രൂപയിലേക്ക് വളർന്ന ക്രിപ്റ്റോ മൂല്യം
ഗുജറാത്തിലെ ചെറുപട്ടണമാണ് ബോട്ടാദ്. അധികമൊന്നും പ്രസിദ്ധമല്ലാത്ത ഈ പട്ടണം അടുത്തകാലത്ത് വാർത്തകളിൽ നിറഞ്ഞു. ക്രിപ്റ്റോ കറൻസി നിക്ഷേപകർ കൂടുതലുള്ള പ്രദേശങ്ങളിലൊന്ന് എന്നതായിരുന്നു വാർത്താപ്രാധാന്യത്തിന് കാരണം. ബോട്ടാദ് ഒരു സൂചനയാണ്. മുമ്പൊക്കെ വൻ നഗരങ്ങളിലായിരുന്നു ക്രിപ്റ്റോ പ്രേമം. കാലം മാറിയപ്പോൾ ചെറുനഗരങ്ങളും അതിന് പിന്നാലെയായി. ക്രിപ്റ്റോ നിക്ഷേപത്തിൽ മുന്നിട്ട് നിൽക്കുന്നതാകട്ടെ ചെറുപ്പക്കാരും. ഇന്ത്യയിലെ ക്രിപ്റ്റോ നിക്ഷേപത്തിൽ 75 ശതമാനവും നടത്തുന്നത് 35 വയസ്സിൽ താഴെയുള്ളവരാണെന്ന് അറിയുമ്പോൾ പുതുതലമുറയുടെ താൽപര്യങ്ങൾ എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.Read More →



