വൻ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രമായ ഗ്ലാഡിയേറ്ററിന്റെ രണ്ടാംഭാഗം വരുന്നു

വൻ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രമായ ഗ്ലാഡിയേറ്ററിന്റെ രണ്ടാംഭാഗം വരുന്നു

Spread the News

ആരാധകർക്ക് ഒരു സന്തോഷ വാർത്തയാണ്. വൻ ജനപ്രീതിയും നിരൂപക പ്രശംസയും നേടിയ ചിത്രമായ ഗ്ലാഡിയേറ്ററിന്റെ (2000 ) രണ്ടാം ഭാഗം പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2000-ൽ പുറത്തിറങ്ങിയ ‘ഗ്ലാഡിയേറ്റർ’ അന്താരാഷ്ട്ര ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടിയിരുന്നു. “മികച്ച സിനിമ”, “മികച്ച നടൻ” എന്നിവയുൾപ്പെടെ അഞ്ച് അക്കാദമി അവാർഡുകൾ ഈ ചിത്രത്തിന് ലഭിച്ചു

ഗ്ലാഡിയേറ്റർ സംവിധായകൻ റിഡ്‌ലി സ്കോട്ട് ആണ് “ഗ്ലാഡിയേറ്റർ 2″ gladiator-2 സംവിധാനം ചെയ്യുന്നത്. ഓസ്‌കാർ നോമിനി പോൾ മെസ്‌കൽ , കോന്നി നീൽസൺ , ജിമോൻ ഹൗൺസോ , ജോസഫ് ക്വിൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

ddfffff 5

”ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ” താരം ബാരി കിയോഗൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്‌റ്റിൽ കയറാനുള്ള ചർച്ചയിലാണെന്ന് റിപ്പോർട്ട്. “ഗ്ലാഡിയേറ്റർ”  തനിക്ക് ഒരു കരിയർ വഴിത്തിരിവായി മാറിയെന്നും റിപ്പോർട്ടുകൾ പ്രകാരം അതിന്റെ വരാനിരിക്കുന്ന ഫോളോ-അപ്പിന്റെ ഭാഗമാകാത്തതിൽ തനിക്ക് “അല്പം അസൂയയുണ്ടെന്നും” ഹോളിവുഡ് വെറ്ററൻ റസ്സൽ ക്രോ പറയുന്നു.ചിത്രത്തിലെ റോമൻ ജനറൽ മാക്സിമസ് ഡെസിമസ് മെറിഡിയസിന്റെ വേഷത്തിന് മികച്ച നടനുള്ള ഓസ്കാർ നേടിയിരുന്നു റസ്സൽ ക്രോ.

 

Leave a Reply

Your email address will not be published. Required fields are marked *