എസ്ബിഐ കാര്‍ഡ് ഒന്നാംപാദം: ലാഭം 5% താഴ്ന്ന് 593 കോടി രൂപ

എസ്ബിഐ കാര്‍ഡ് ഒന്നാംപാദം: ലാഭം 5% താഴ്ന്ന് 593 കോടി രൂപ

Spread the News

ന്യൂഡല്‍ഹി: എസ്ബിഐ കാര്‍ഡ് ആന്റ് പെയ്മന്റ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 593 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 5 ശതമാനം കുറവ്.

അറ്റ പലിശ മാര്‍ജിന്‍ കുറയുകയും ആസ്തി ഗുണമേന്മ മോശമാകുകയും ചെയ്തു. അതേസമയം വരുമാനം 24 ശതമാനം ഉയര്‍ന്ന് 4046 കോടി രൂപയായിട്ടുണ്ട്. പലിശ വരുമാനം 30 ശതമാനമുയര്‍ന്ന് 1804 കോടി രൂപയായപ്പോള്‍ ഫീസ്, ക്മ്മീഷന്‍ വരുമാനം 23 ശതമാനമുയര്‍ന്ന് 1898 കോടി രൂപയിലെത്തി.

അതേസമയം അറ്റ പലിശ മാര്‍ജിന്‍ 176 ബിപിഎസ് താഴ്ന്ന് 11.5 ശതമാനമാണ്. മൊത്തം നിഷ്‌ക്രിയ ആസ്തി മൊത്തം വായ്പയുടെ 2.41 ശതമാനമായി. അറ്റ നിഷ്‌ക്രിയ ആസ്തി 0.79 ശതമാനത്തില്‍ നിന്നും 0.89 ശതമാനമായാണ് കൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *