ഇന്ത്യയില്‍ ചിപ്പ് നിര്‍മ്മാണ പദ്ധതി; ജപ്പാനീസ് കമ്പനിയുമായി കൈകോര്‍ക്കാന്‍ ഫോക്സ്‌കോണ്‍

ഇന്ത്യയില്‍ ചിപ്പ് നിര്‍മ്മാണ പദ്ധതി; ജപ്പാനീസ് കമ്പനിയുമായി കൈകോര്‍ക്കാന്‍ ഫോക്സ്‌കോണ്‍

Spread the News

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അര്‍ദ്ധചാലക ഫാബ്രിക്കേഷന്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ഫോക്സ്‌കോണ്‍ ജപ്പാനിലെ ടിഎംഎച്ച് ഗ്രൂപ്പുമായി ചര്‍ച്ച തുടങ്ങി. സാങ്കേതിക വിദ്യ, സംയുക്ത സരംഭ പങ്കാളിത്തത്തിനാണ് തായ്വാനീസ് കമ്പനിയുടെ ശ്രമം. നേരത്തെ വേദാന്തയുമായി ചേര്‍ന്നുള്ള സെമി കണ്ടക്ടര്‍ സംയുക്ത സംരഭത്തില്‍ നിന്നും ഫോക്സ്‌കോണ്‍ പുറത്തുപോയിരുന്നു.

അതേസമയം ഇന്ത്യയിലെ പദ്ധതികളില്‍ നിന്നും പിന്മാറിയിട്ടില്ലെന്ന് കമ്പനി അറിയിച്ചു. ഇന്ത്യന്‍ ചിപ്പ് നിര്‍മ്മാണ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കുമെന്ന് കമ്പനി പ്രതികരിക്കുകയായിരുന്നു.

ഇന്ത്യയോട് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞ കമ്പനി, അര്‍ദ്ധ ചാലക നിര്‍മ്മാണ ആവാസവ്യവസ്ഥ സ്ഥാപിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രയത്‌നം പ്രശംസയര്‍ഹിക്കുന്നുവെന്നും പറഞ്ഞു. ഈ ഉദ്യത്തിന്റെ ഭാഗമാകാന്‍ കമ്പനി ആഗ്രഹിക്കുന്നു. അതിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങള്‍, ഫോക്‌സ്‌കോണ്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *