3 വര്‍ഷത്തെ നേട്ടം 230%, ലാഭവിഹിതം 5 രൂപ

Spread the News

ന്യൂഡല്‍ഹി: 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് രുചിര പേപ്പേഴ്സ്.കഴിഞ്ഞ 3 വര്‍ഷത്തില്‍ 230 ശതമാനം ഉയര്‍ന്ന ഓഹരിയാണ് കമ്പനിയുടേത്. വിപണി മൂല്യം 341.43 കോടി രൂപ.

കമ്പനി ഓഹരി നിലവില്‍ 114.40 രൂപയിലാണുള്ളത്. 52 ആഴ്ച ഉയരം 148.05 രൂപയും താഴ്ച 77.27 രൂപയുമാണ്. ഒരു വര്‍ഷത്തില്‍ 20.59 ശതമാനം നേട്ടമുണ്ടാക്കി.

ക്രാഫ്റ്റ് പേപ്പര്‍, റൈറ്റിംഗ് & പ്രിന്റിംഗ് പേപ്പര്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് രുചിര പേപ്പേഴ്‌സ്. റൈറ്റിംഗ്, പ്രിന്റിംഗ് പേപ്പര്‍ പ്രിന്റിംഗ്, സ്റ്റേഷനറി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പേപ്പറുകള്‍ ഇവര്‍ നിര്‍മ്മിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *