പ്രതീക്ഷയ്ക്കൊത്തുയരാതെ അപ്പോളോ ഹോസ്പിറ്റല്‍സ് നാലാംപാദ ഫലങ്ങള്‍

Spread the News

ന്യൂഡല്‍ഹി: അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസസ് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 146 കോടി രൂപയാണ് കമ്പനി കൈവരിച്ച അറ്റാദായം. മുന്‍വര്‍ത്തെ സമാന പാദത്തെ അപേക്ഷിച്ച് 50.5 ശതമാനം കൂടുതല്‍.

അതേസമയം അനലിസ്റ്റുകള്‍ 198 കോടി രൂപ അറ്റാദായം പ്രതീക്ഷിച്ചിരുന്നു. വരുമാനം 21.3 ശതമാനം ഉയര്‍ന്ന് 4302.2 കോടി രൂപയിലെത്തി. പ്രവര്‍ത്തന വരുമാനം സമ്മര്‍ദ്ദത്തില്‍ തുടര്‍ന്നു.

എബിറ്റ മാര്‍ജിന്‍ 13.1 ശതമാനത്തില്‍ നിന്നും 11.4 ശതമാനമായപ്പോള്‍ കമ്പനിയുടെ ഡിജിറ്റല്‍ ഹെല്‍ത്ത് ബിസിനസ് എബിറ്റ് 84.4 കോടി രൂപയുടെ നഷ്ടമുണ്ടാക്കി.
മുന്‍വര്‍ഷത്തെ 74.2 കോടി രൂപ നഷ്ടത്തേക്കാള്‍ കൂടുതലാണിത്.

കമ്പനി ഓഹരി 1 ശതമാനം താഴ്ന്ന് 4599.15 രൂപയിലാണ് ക്ലോസ് ചെയ്തത. അതേസമയം ബെയ്സ് ഇഫക്ട്, സീസണ്‍, മികച്ച ഒക്യുപെന്‍സി റേറ്റ് എന്നിവയാണ് വരുമാനവും ലാഭവുമുയര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *