ടാറ്റയിലെ തർക്കം: പാഴ്സി സമുദായ സംഘടനകൾ നോയലിനൊപ്പം

ടാറ്റയിലെ തർക്കം: പാഴ്സി സമുദായ സംഘടനകൾ നോയലിനൊപ്പം

Spread the News
ടാറ്റയിലെ തർക്കം: പാഴ്സി സമുദായ സംഘടനകൾ നോയലിനൊപ്പം

മുംബൈ: ടാറ്റ സൺസിനെ ലിസ്റ്റ് ചെയ്യുന്നതിന്റെ പേരിലുള്ള തർക്കത്തിൽ ട്രസ്റ്റുകൾക്കും പാഴ്സി സമുദായാംഗമായ ചെയർമാൻ നോയൽ ടാറ്റയ്ക്കും 6 പാഴ്സി സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു. ടാറ്റ ഗ്രൂപ്പിന്റെ പരമ്പരാഗത ഉടമസ്ഥാവകാശവും ജീവകാരുണ്യ പാരമ്പര്യവും സംരക്ഷിക്കാൻ ഇടപെടണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തുമയച്ചു.

ടാറ്റ ട്രസ്റ്റുകളുടെ ചെയർമാൻ നോയൽ ടാറ്റ കമ്പനിയെ ലിസ്റ്റ് ചെയ്യുന്നതിനെതിരാണ്. ഗ്രൂപ്പിന്റെ മൂല്യങ്ങൾ നഷ്ടപ്പെടുമെന്നാണ് അദ്ദേഹം പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, വൈസ് ചെയർമാൻമാരായ വിജയ് സിങ്, വേണു ശ്രീനിവാസൻ എന്നിവരും ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും ഓഹരി വിൽപനയെ അനുകൂലിക്കുന്നു. ഇവർ മൂന്നു പേരും പാഴ്സി സമുദായാംഗങ്ങളല്ല.

ടാറ്റ സൺസ് ലിസ്റ്റ് ചെയ്തേ പറ്റൂവെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. റിസർവ് ബാങ്കിന്റെ അപ്പർ-ലേയർ നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി (യുഎൽ എൻബിഎഫ്സി) വിഭാഗത്തിലാണ് ടാറ്റ സൺസ്. ഇത്തരം കമ്പനികൾ നിർബന്ധമായും ലിസ്റ്റ് ചെയ്യണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദേശം.

”കോർപറേറ്റ് ബോണ്ട് വഴിയായാലും വായ്പയോ മറ്റ് ഏതെങ്കിലും രീതിയിൽ ആയാലും എൻബിഎഫ്സികളും കോർ ഇൻവെസ്റ്റ്മെന്റ് കമ്പനികളും (സിഐസി) സമാഹരിക്കുന്ന പണം പൊതുജനങ്ങളുടേതാണ്.

അതുകൊണ്ട്, എൻബിഎഫ്സികളും സിഐസികളും റിസർവ് ബാങ്കിൽ റജിസ്റ്റർ ചെയ്തിരിക്കണം. ഇനി അവ അപ്പർ-ലേയറിൽ‌ ആണെങ്കിൽ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തി ലിസ്റ്റും ചെയ്യണം”, സഞ്ജയ് മൽഹോത്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *