കൊച്ചി : പ്രശസ്ത ആഡംബര കാർ ബ്രാന്റായ ലെക്സസിന്റെ ഏറ്റവും പുതിയ സെൽഫ്-ചാർജിംഗ് ഹൈബ്രിഡ് സെഡാൻ ‘ലെക്സസ് ES 350h’ കേരള വിപണിയിൽ അവതരിപ്പിച്ചു. ചടങ്ങിൽ ഒരേ സമയം 20 ഉപഭോക്താക്കൾക്ക് ലെക്സസ് കാറുകൾ കൈമാറിയ മെഗാ ഡെലിവറിയും നടന്നു. കേരളത്തിൽ ആദ്യമായും ലെക്സസ് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായും സംഘടിപ്പിച്ച ഈ മാസ് ഡെലിവറി ചടങ്ങിൽ പുതിയ ES 350h, ES 500e, NX 350h, RX 350h, RX 500h, അത്യാഡംബര മോഡലായ LM 350h എന്നീ കാറുകളാണ് ഉപഭോക്താക്കൾക്ക് കൈമാറിയത്.
സെഡാനുകൾ, എസ്‌യുവികൾ, അത്യാഡംബര വാഹനങ്ങൾ എന്നിവയുൾപ്പെടുന്ന വിശാലമായ പ്രൊഡക്ട് പോർട്ട്‌ഫോളിയോയിലൂടെ ഏകദേശം ₹66.10 ലക്ഷം മുതൽ ₹2.92 കോടി വരെ എക്‌സ്-ഷോറൂം വിലയുള്ള വൈവിധ്യമാർന്ന വാഹനങ്ങൾ ലെക്സസ് നൽകുന്നുണ്ട്.
ലെക്സസിന്റെ ‘മൾട്ടി പാത്ത്‌വേ’ തത്ത്വചിന്തയിൽ രൂപകൽപ്പന ചെയ്ത പുതിയ ES 350h, പാരിസ്ഥിതിക സൗഹൃദ പ്രകടനവും അത്യാധുനിക ആഡംബരവും ഉറപ്പാക്കുന്നു. എൽഎഫ്-സെഡ്‌സി (LF-ZC) കോൺസെപ്റ്റ് ഡിസൈൻ ശൈലി അടിസ്ഥാനമാക്കിയുള്ള ഈ എക്സിക്യൂട്ടീവ് സെഡാനിൽ ഇരട്ട L-സിഗ്നേച്ചർ എൽഇഡി ഹെഡ്‌ലാമ്പുകൾ, എയറോഡൈനാമിക് ബോഡി ലൈനുകൾ, 19-ഇഞ്ച് അലോയ് വീലുകൾ എന്നിവ നൽകിയിട്ടുണ്ട്. 2.5 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിനും ലിഥിയം-അയോൺ ബാറ്ററിയുള്ള സെൽഫ്-ചാർജിംഗ് ഹൈബ്രിഡ് സിസ്റ്റവും ചേരുന്നതോടെ മികച്ച ഇന്ധനക്ഷമതയും സുഗമമായ ഡ്രൈവിംഗ് അനുഭവവും വാഹനത്തിൽ ഡ്രൈവർക്ക് പൂർണ്ണ ശ്രദ്ധയോടെ വാഹനം ഓടിക്കാൻ സഹായിക്കുന്ന ‘തസുന’ (Tazuna) കോക്ക്പിറ്റ് ഡിസൈനാണ് നൽകിയിരിക്കുന്നത്. 14-ഇഞ്ച് ഫുൾ എച്ച്ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3-ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേ, റെസ്‌പോൺസീവ് ഹിഡൻ സ്വിച്ചുകൾ, പ്രീമിയം 17-സ്പീക്കർ മാർക്ക് ലെവിൻസൺ ഓഡിയോ സിസ്റ്റം, നാനോ-എക്സ് ക്ലൈമറ്റ് കൺട്രോൾ എന്നിവയും ES 350h ന്റെ പ്രത്യേകതയാണ്. ലെക്സസ് ഇന്ത്യ ആപ്പ് വഴി വാഹനത്തിന്റെ പ്രധാന ഫംഗ്ഷനുകൾ റിമോട്ട് ആയി നിയന്ത്രിക്കാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്വേകത.
സുരക്ഷയ്ക്കായി ലെക്സസ് സേഫ്റ്റി സിസ്റ്റം +4 ഉൾപ്പെടുത്തിയിട്ടുണ്ട്. 8 എസ്‌ആർഎസ് എയർബാഗുകൾ, പ്രീ-കൊളിഷൻ സിസ്റ്റം, ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, ലെയ്ൻ ട്രെയ്സിംഗ് അസിസ്റ്റ്, 3D പനോരമിക് വ്യൂ മോണിറ്റർ എന്നിവ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്ന വാഹനത്തിന്റെ ആരംഭ എക്സ് ഷോറൂം വില 66.10 ലക്ഷമാണ്. ‘ലെക്സസ് പ്രോമിസ്’ വാഗ്ദാനത്തോടെയെത്തുന്ന ലെക്സസ് ES 350h ഹൈബ്രിഡിന്റെ അവതരണത്തിലൂടെ കേരളത്തിന്റെ ആഡംബര കാർ വിപണിയിൽ കൂടുതൽ ദൃഢമായ സാന്നിധ്യം ഉറപ്പിക്കാൻ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

