ബോണ്ട് നിക്ഷേപത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ടോക്കണൈസേഷൻ; സെബിയും ആർബിഐയും കൈകോർക്കുന്നു

ബോണ്ട് നിക്ഷേപത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ടോക്കണൈസേഷൻ; സെബിയും ആർബിഐയും കൈകോർക്കുന്നു

Spread the News
ബോണ്ട് നിക്ഷേപത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ടോക്കണൈസേഷൻ; സെബിയും ആർബിഐയും കൈകോർക്കുന്നു

ന്ത്യൻ കടപ്പത്ര (Corporate Bond) വിപണിയിൽ വൻ വിപ്ലവത്തിന് വഴിയൊരുങ്ങുന്നു. ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (DLT) ഉപയോഗിച്ച് കോർപ്പറേറ്റ് ബോണ്ടുകൾ ടോക്കണൈസ് ചെയ്യാനുള്ള പൈലറ്റ് പദ്ധതിയാണ് ആരംഭിക്കുന്നത്. സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) എന്നിവ ഈ പ്രൊജക്ടിൽ ഒരുമിച്ച് തുടക്കം കുറിക്കുകയാണ്. ഇടപാടുകൾ കൂടുതൽ വേഗത്തിലും സുതാര്യമായും നടപ്പാക്കുകയാണ് ലക്ഷ്യം.

നിലവിൽ ഡീമാറ്റ് അക്കൗണ്ടുകൾ വഴിയാണ് ബോണ്ടുകൾ കൈകാര്യം ചെയ്യുന്നത്. എന്നാൽ ടോക്കണൈസേഷൻ നടപ്പാകുന്നതോടെ, ബോണ്ടുകളെ ഡിജിറ്റൽ ടോക്കണുകളാക്കി മാറ്റാൻ സാധിക്കും. ബ്ലോക്ക്ചെയിൻ/ഡി.എൽ.ടി സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇടപാടുകൾ പൂർത്തിയാക്കാനും, തുക കൈമാറാനുള്ള സമയം (Settlement Time) ഗണ്യമായി കുറയ്ക്കാനും, ഇൻസ്റ്റന്റ് സെറ്റിൽമെന്റുകൾ സാധ്യമാക്കാനും കഴിയും.

കോർപ്പറേറ്റ് ബോണ്ട് വിപണിയിലെ ലിക്വിഡിറ്റി വർദ്ധിപ്പിക്കാനും, സാധാരണക്കാരായ നിക്ഷേപകർക്ക് എളുപ്പത്തിൽ പങ്കാളികളാകാനും ഇത് അവസരമൊരുക്കും. അടുത്ത 6 മുതൽ 9 മാസത്തിനുള്ളിൽ പൈലറ്റ് പ്രൊജക്റ്റിന്റെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കാനാണ് സെബി ലക്ഷ്യമിടുന്നത്. ആർ.ബി.ഐയുടെ അന്തിമ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തുവരുന്നതോടെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി ഇത് നടപ്പാക്കി തുടങ്ങും.

സാങ്കേതികമായ തികവിനൊപ്പം, സൈബർ സുരക്ഷാ അപകടസാധ്യതകളും വിലയിരുത്തിക്കൊണ്ടാണ് പദ്ധതി നടപ്പിൽ വരുത്തുക. വരും ദിവസങ്ങളിൽ ഇന്ത്യയിലെ കടപ്പത്ര വിപണിയെ കൂടുതൽ സജീവമാക്കാൻ ഈ മാറ്റം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡി.എൽ.ടി ബോണ്ട് ടോക്കണൈസേഷൻ എന്നാലെന്ത്?
ലളിതമായി പറഞ്ഞാൽ, ഡിജിറ്റൽ യുഗത്തിൽ കമ്പനികൾ പുറത്തിറക്കുന്ന കടപ്പത്രങ്ങളെ ചെറിയ ഡിജിറ്റൽ യൂണിറ്റുകളോ ‘ടോക്കണുകളോ’ ആക്കി മാറ്റി ബ്ലോക്ക്ചെയിൻ നെറ്റ്‌വർക്കിൽ രേഖപ്പെടുത്തുന്ന രീതിയാണിത്.

മുൻകാലങ്ങളിൽ റിയൽ എസ്റ്റേറ്റോ, വലിയ സ്വത്തുവകകളോ ഷെയറുകളാക്കി വിഭജിച്ചിരുന്നതുപോലെ, ഒരു വലിയ ബോണ്ടിനെ സാങ്കേതികവിദ്യയുടെ സഹായത്തോടെ സുരക്ഷിതമായ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

നിക്ഷേപകർക്കുള്ള പ്രധാന നേട്ടങ്ങൾ
ഇൻസ്റ്റന്റ് സെറ്റിൽമെന്റ് : നിലവിൽ ബോണ്ടുകൾ വാങ്ങിയാൽ തുകയും ബോണ്ടും അക്കൗണ്ടിൽ വരാൻ ഏതാനും ദിവസങ്ങൾ (T+1, T+2) എടുക്കാറുണ്ട്. എന്നാൽ ടോക്കണൈസേഷനിലൂടെ, സ്മാർട്ട് കോൺട്രാക്ടുകൾ വഴി ഇടപാട് നടന്ന നിമിഷത്തികം തുക അക്കൗണ്ടിലേക്ക് എത്തും.

ചെറിയ തുകയ്ക്കും നിക്ഷേപം നടത്താം : വലിയ തുക ആവശ്യമായിരുന്ന ബോണ്ട് വിപണിയിൽ, സാധാരണക്കാരായ ചെറുകിട നിക്ഷേപകർക്കും കുറഞ്ഞ തുകയ്ക്ക് ടോക്കണുകൾ വാങ്ങി നിക്ഷേപം ആരംഭിക്കാം.

ഉയർന്ന സുതാര്യതയും സുരക്ഷയും : ഡി.എൽ.ടി വഴി ഓരോ ടോക്കണിന്റെയും ഉടമസ്ഥാവകാശവും, വ്യാപാര വിവരങ്ങളും മാറ്റമില്ലാതെ സുരക്ഷിതമായി രേഖപ്പെടുത്തുന്നതിനാൽ തട്ടിപ്പുകൾ തടയാം.

കൂടുതൽ ലിക്വിഡിറ്റി : ഇടപാടുകൾ വേഗത്തിലാകുന്നതോടെ, എപ്പോൾ വേണമെങ്കിലും ബോണ്ടുകൾ വാങ്ങി, വിൽക്കാനും പെട്ടെന്ന് പണമാക്കാനും സാധിക്കും.

കുറഞ്ഞ ട്രാൻസാക്ഷൻ ചെലവ് : മധ്യവർത്തികളുടെയോ, ഇടനിലക്കാരുടെയോ ആവശ്യമില്ലാതെ നേരിട്ട് ഇടപാടുകൾ നടക്കുന്നതിനാൽ സർവ്വീസ് ചാർജുകൾ കുറയുമെന്നതും നേട്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *