ഫോർച്യൂൺ ഗ്ലോബൽ 50 കമ്പനിയുമായി 1.14 ബില്യൺ ഡോളർ കരാർ; എച്ച്സിഎൽ ഓഹരികളിൽ 6% കുതിപ്പ്

ഫോർച്യൂൺ ഗ്ലോബൽ 50 കമ്പനിയുമായി 1.14 ബില്യൺ ഡോളർ കരാർ; എച്ച്സിഎൽ ഓഹരികളിൽ 6% കുതിപ്പ്

Spread the News
ഫോർച്യൂൺ ഗ്ലോബൽ 50 കമ്പനിയുമായി 1.14 ബില്യൺ ഡോളർ കരാർ; എച്ച്സിഎൽ ഓഹരികളിൽ 6% കുതിപ്പ്

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പ്രമുഖ ഫോർച്യൂൺ ഗ്ലോബൽ 50 കമ്പനിയുമായി 1.14 ബില്യൺ ഡോളറിന്റെ വൻ വിവരസാങ്കേതിക കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ പ്രമുഖ ഇന്ത്യൻ ഐടി കമ്പനിയായ എച്ച്സിഎൽ ടെക്നോളജീസിന്റെ ഓഹരി വിലയിൽ 6 ശതമാനത്തിന്റെ വൻ കുതിപ്പ് രേഖപ്പെടുത്തി. ഓഹരി വിപണിയിൽ മന്ദഗതിയിലായിരുന്ന ഐടി മേഖലയ്ക്ക് വലിയൊരു ഉണർവേകുന്നതാണ് എച്ച്സിഎൽ ടെക്കിന്റെ പുതിയ അന്താരാഷ്ട്ര നേട്ടം. വരും വർഷങ്ങളിൽ യൂറോപ്യൻ കമ്പനിയുടെ ആഗോള ഡിജിറ്റൽ പരിവർത്തന സേവനങ്ങൾക്കും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റിനും പിന്തുണ നൽകാനുള്ള കരാറാണിത്. കരാറിന്റെ പ്രാരംഭ കാലാവധി 2026 ജൂലൈ മുതൽ 2031 ഡിസംബർ വരെയാണ്. തുടർന്ന് 5 വർഷത്തേക്ക് കൂടി ഇത് ദീർഘിപ്പിക്കാവുന്നതാണ്. പ്രാരംഭ കാലയളവിൽ കണക്കാക്കിയ കരാറിന്റെ മൂല്യമാണ് 1.14 ബില്യൺ യുഎസ് ഡോളർ. 

പുതിയ ഡീൽ കമ്പനിക്കുള്ള തികച്ചും പുതിയ ബിസിനസ്സാണെന്നും നിലവിലുള്ള ഒരു ക്ലയന്റിൽ നിന്നോ കരാർ പുതുക്കലിലൂടെയോ ലഭിച്ചതല്ലെന്നും എച്ച്സിഎൽ കമ്പനി വൃത്തങ്ങൾ  അറിയിച്ചു. 2023 ഓഗസ്റ്റിൽ വെറൈസണുമായി 2.1 ബില്യൺ യുഎസ് ഡോളറിന്റെ കരാർ നേടിയതിന് ശേഷം എച്ച്സിഎൽ ടെക്നോളജീസ് നേടിയ ഏറ്റവും വലിയ കരാറാണിത്. തന്ത്രപ്രധാനമായ പങ്കാളിത്തം പ്രഖ്യാപിച്ചതിനെ തുടർന്ന് വെള്ളിയാഴ്ചത്തെ ഇൻട്രാ-ഡേ വ്യാപാരത്തിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ എച്ച്സിഎൽ ടെക്നോളജീസിന്റെ ഓഹരി വില 6 ശതമാനം ഉയർന്ന് ₹1145.80 ആയി. കഴിഞ്ഞ രണ്ട് വ്യാപാര ദിവസങ്ങളിൽ കമ്പനിയുടെ ഓഹരി വില 11 ശതമാനം ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *