യാ സയ്യിദരെ! വീര്യം കുറഞ്ഞ മദ്യം എന്നാണ് മതത്തിൽ ഹലാലായത്? -​കെ.ടി. ജലീൽ

യാ സയ്യിദരെ! വീര്യം കുറഞ്ഞ മദ്യം എന്നാണ് മതത്തിൽ ഹലാലായത്? -​കെ.ടി. ജലീൽ

Spread the News

മലപ്പുറം: വീര്യം കുറഞ്ഞ ആൽക്കഹോളിക് മദ്യത്തിന് 131 ശ​​ത​​മാ​​നം വരെ നികുതിയിളവ് നൽകാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ എം.എൽ.എ കെ.ടി. ജലീൽ. ‘യാ സയ്യിദരെ! അല്ലയോ ഖാളിമാരെ, എന്നാണ് വീര്യം കുറഞ്ഞ മദ്യം മതത്തിൽ ഹലാലായത്? (അനുവദനീയം). ഒരു മത സംഘടനക്കും ഒരു പരാതിയുമില്ല. ഒരു മതനേതാവും വെള്ളിയാഴ്ചയോ, ഞായറാഴ്ചയോ, ആരാധനാലയങ്ങളിൽ പ്രസംഗിച്ചതും കേട്ടില്ല’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് കർണ്ണാടകയിൽ നിന്ന് ഒഴുകിയ കോടികൾക്കുള്ള പ്രത്യുപകാരമായാണ് നികുതി കുറച്ചതെന്നും അദ്ദേഹം ആരോപിച്ചു​.

‘ഖാളിമാരെ! വീര്യം കുറഞ്ഞത് ഹലാലായോ? വീര്യം കുറഞ്ഞ മദ്യത്തിത്തിന് ടീം യു.ഡി.എഫ് നികുതി കുറച്ചിരിക്കുന്നു. ഇനി ഇഷ്ടം പോലെ വീര്യം കുറഞ്ഞ മദ്യം കഴിക്കാം. കർണ്ണാടകയിൽ നിന്ന് തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ഒഴുകിയ കോടികൾക്കുള്ള പ്രത്യുപകാരം!! അല്ലെങ്കിലും യു.ഡി.എഫിന് എന്തൊക്കെ സൗകര്യങ്ങളാണ്. അവരുടെ ദുഷ്ചൈതികൾക്കും അഴിമതികൾക്കും ചൂട്ടുപിടിക്കാനും കൂട്ടുനിൽക്കാനും മത നേതാക്കളും മതമേലദ്ധ്യക്ഷൻമാരും മൽസരിക്കുകയല്ലേ!

മദ്യവർജന സമിതിക്കാരും ഇയ്യാച്ചേരിയും നല്ല “മയക്കത്തി”ലാണ്. ഒരു സർക്കാരിൻ്റെ ആദ്യ ബഡ്ജറ്റിൽ തന്നെ ഇങ്ങിനെ ഒരു മഹാമനസ്കത കാണിച്ച യു.ഡി.എഫ് സർക്കാറിനെ അഭിനന്ദിച്ചുള്ള മതവിധികളാകും പള്ളിമേടകളിൽ നിന്നും കോഴിക്കോട്ടെ ഖാളീ ഭവനിൽ നിന്നും വൈകാതെ ഉയരുക! ലീഗിൻ്റെ ചുണക്കുട്ടികൾ എവിടെ? 22 എണ്ണം ഉണ്ടായിട്ട് “നോ” പറയാൻ ഉപ്പീ സഹിബിന് കേരള നിയമസഭയിൽ ഒരു പിൻമുറക്കാരൻ പോലും ഉണ്ടായില്ലല്ലോ? കഷ്ടം! മുസ്ലിംലീഗിൻ്റെ ചരിത്രത്തിൽ ‘തങ്കലിപികളാൽ’ എഴുതപ്പെടും ഈ മൗനം! പി.എം.ശ്രീ റെഡി! വില കുറച്ച് വീര്യം കുറഞ്ഞ മദ്യവും റെഡി! ഇതിൽപരം എന്തുവേണം സമുദായത്തിനും നാടിനും അഭിമാനിക്കാൻ! ന്യൂനപക്ഷമേ ആഹ്ലാദിപ്പിൻ’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ഇളവ് നൽകുന്നത് 76 മുതൽ 131 വരെ ശ​​ത​​മാ​​നം നികുതി

സ്പി​​രി​​റ്റി​​ല്‍ നി​​ന്നു​​ള്ള മ​​ദ്യ​​ത്തി​​ന് 251 ശ​​ത​​മാ​​നം നി​​കു​​തി നി​​ല​​നി​​ൽ​​ക്കെയാണ് ബ​​ജ​​റ്റ്​ പ്ര​​ഖ്യാ​​പ​​ന​​ത്തി​​ൽ ‘വീ​​ര്യം കു​​റ​​ഞ്ഞ മ​​ദ്യ’​​ത്തി​​ന് (ലോ ​​ആ​​ൽ​​ക്ക​​ഹോ​​ളി​​ക് ബ​​വ്​​​റി​​ജ​​സ്)​ കു​​റ​​ഞ്ഞ നി​​കു​​തി നി​​ശ്ച​​യി​​ച്ചത്. ആ​​ൽ​​ക്ക​​​ഹോ​​ളി​​​ന്‍റെ അ​​ള​​വ്​ 0.5 ശ​​ത​​മാ​​നം മു​​ത​​ൽ 10 ശ​​ത​​മാ​​നം വ​​രെ​​യു​​ള്ള മ​​ദ്യ​​ത്തി​​ന്​ 120 ശ​​ത​​മാ​​ന​​വും,​ 10 ശ​​ത​​മാ​​നം മു​​ത​​ൽ 20 വ​​രെ​​യു​​ള്ള​​വ​​ക്ക്​ 175 ശ​​ത​​മാ​​ന​​വു​​മാ​​ണ്​ നി​​കു​​തി നി​​ശ്ച​​യി​​ച്ച​​ത്.

ഫ​​ല​​ത്തി​​ൽ നി​​ല​​വി​​ലെ മ​​ദ്യ​​നി​​കു​​തി​​യാ​​യ 251 ശ​​ത​​മാ​​ന​​വു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​മ്പോ​​ൾ 0.5 -10 കാ​​റ്റ​​ഗ​​റി​​ക്ക്​ 131 ശ​​ത​​മാ​​ന​​വും 10 -20 കാ​​റ്റ​​ഗ​​റി​​യി​​ലു​​ള്ള​​വ​​ക്ക്​ 76 ശ​​ത​​മാ​​ന​​വും നി​​കു​​തി​​യി​​ള​​വാ​​ണ്​ ക​​മ്പ​​നി​​ക​​ൾ​​ക്ക്​ ല​​ഭി​​ക്കു​​ക. ഇ​​നി​​യും വി​​പ​​ണി​​യി​​ലെ​​ത്താ​​ത്ത​​തും എ​​ന്നാ​​ൽ അ​​നു​​മ​​തി​​ക്ക്​ ഊ​​ഴം കാ​​ക്കു​​ന്ന​​തു​​മാ​​യ ഈ ​​വി​​ഭാ​​ഗ​​ത്തി​​ന് വി​​പ​​ണി​​യി​​ലേ​​ക്കു​​ള്ള​ ത​​ട​​സ്സ​​ങ്ങ​​ൾ നീ​​ക്കും വി​​ധം​ നി​​കു​​തി കു​​റ​​ച്ച​​ത്​ മ​​ദ്യ​​ക്ക​​മ്പ​​നി​​ക​​ളെ സ​​ഹാ​​യി​​ക്കാ​​നാ​​ണെ​​ന്നാ​​ണ്​ പ്ര​​തി​​പ​​ക്ഷ ആ​​രോ​​പ​​ണം.

ക​​മ്പ​​നി​​ക​​ളെ​​ല്ലാം നി​​കു​​തി കു​​റ​​വു​​ള്ള വീ​​ര്യം കു​​റ​​ഞ്ഞ മ​​ദ്യ​​ത്തി​​ലേ​​ക്ക്​ കേ​​ന്ദ്രീ​​ക​​രി​​ക്കു​​ന്ന​​തോ​​​ടെ ഒ​​രു ഭാ​​ഗ​​ത്ത്​ ഖ​​ജ​​നാ​​വി​​ന്​ വ​​ലി​​യ ന​​ഷ്ട​​മു​​ണ്ടാ​​കു​​മെ​​ന്ന​​തും മ​​റു​​ഭാ​​ഗ​​ത്ത്​ ഇ​​വ സു​​ല​​ഭ​​മാ​​കു​​ന്ന​​തോ​​ടെ മ​​ദ്യ​​വ്യാ​​പ​​ന​​ത്തി​​ന്​ വ​​ഴി​​യൊ​​രു​​ക്കു​​മെ​​ന്ന​​തും മു​​ൻ​​നി​​ർ​​ത്തി​​യാ​​ണ്​ സ​​ർ​​ക്കാ​​റി​​നെ​​തി​​രെ​​യു​​ള്ള പ്ര​​തി​​പ​​ക്ഷ ക​​ട​​ന്നാ​​ക്ര​​മ​​ണം.

വീ​ര്യം കു​റ​ഞ്ഞ മ​ദ്യം കേ​ര​ള​ത്തി​ൽ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ൾ 2010ൽ ​വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് ആ​രം​ഭി​ച്ചെ​ങ്കി​ലും ന​യ​പ​ര​മാ​യ വ്യ​ക്ത​ത വ​ന്ന​ത് 2023ലെ ​മ​ദ്യ​ന​യ​ത്തി​ലൂ​ടെ​യാ​ണ്.

സം​സ്ഥാ​ന​ത്ത് വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ വി​പ​ണ​നം അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി 2022-23 ലെ ​അ​ബ്കാ​രി ന​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ സ​ര്‍ക്കാ​ർ വി​ദേ​ശ​മ​ദ്യ ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഈ ​ഭേ​ദ​ഗ​തി പ്ര​കാ​രം 0.5 ശ​ത​മാ​നം മു​ത​ല്‍ 20 ശ​ത​മാ​നം വ​രെ ആ​ൽ​ക്ക​ഹോ​ള്‍ വീ​ര്യ​മു​ള്ള ബി​യ​റും വൈ​നും ഒ​ഴി​കെ​യു​ള്ള മ​ദ്യ ഉ​ൽ​പ​ന്ന​ങ്ങ​ളെ ‘ലോ ​ആ​ൽ​ക്ക​ഹോ​ളി​ക്ക് ബ​വ്​​റി​ജ​സ്​’ എ​ന്ന ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​മാ​യി പ​രി​ഗ​ണി​ച്ചു.

എ​ന്നാ​ൽ, ഇ​ട​തു സ​ർ​ക്കാ​ർ നി​കു​തി ഘ​ട​ന നി​ശ്ച​യി​ച്ചി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട്​ ത​ന്നെ 42.86 വീ​ര്യ​മു​ള്ള മ​ദ്യം (ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം) വി​ൽ​ക്കു​ന്ന അ​തേ നി​കു​തി​യാ​യ 251 ശ​ത​മാ​നം വീ​ര്യം കു​റ​ഞ്ഞ​വ​ക്കും ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ൽ ഒ​രു ക​മ്പ​നി​യും ഇ​വ കേ​ര​ള വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. ഫ​ല​ത്തി​ൽ ബ​ജ​റ്റി​ൽ ഈ ​നി​കു​തി നി​ശ്ച​യി​ച്ച​തോ​ടെ ഈ ​വി​ല​ക്ക്​ കൂ​ടി​യാ​ണ്​ നീ​ങ്ങു​ന്ന​ത്. നി​കു​തി പ്ര​ഖ്യാ​പ​നം ക​ർ​ണാ​ട​ക ആ​സ്ഥാ​ന​മാ​യ മ​ദ്യ​ലോ​ബി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണെ​ന്ന ആ​രോ​പ​ണ​മാ​ണ്​ പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തു​ന്ന​ത്.

കാ​​ര്‍ഷി​​ക വി​​ള​​ക​​ളി​​ൽ നി​​ന്ന് ഉ​​ൽ​​പാ​​ദി​​പ്പി​​ക്കു​​ന്ന വീ​​ര്യം കു​​റ​​ഞ്ഞ മ​​ദ്യ​​ത്തി​​ന് ന​​ൽ​​കി​​യ ഇ​​ള​​വി​​ന്‍റെ മ​​റ​​വി​​ൽ മ​​ദ്യ​​ക്ക​​മ്പ​​നി​​ക​​ളെ സ​​ഹാ​​യി​​ക്കു​​ന്നു​​വെ​​ന്നാ​​ണ് സി.​​പി.​​എം വി​​മ​​ര്‍ശ​​നം. എ​​ന്നാ​​ൽ, 20-30 ശ​​ത​​മാ​​നം വീ​​ര്യ​​മു​​ള്ള​​തും കാ​​ർ​​ഷി​​ക വി​​ള​​ക​​ളി​​ൽ നി​​ന്നു​​ള്ള​​തു​​മാ​​യ ഹോ​​ർ​​ട്ടി ലി​​ക്ക​​ർ ഇ​​ത​​ല്ലെ​​ന്നാ​​ണ്​ സ​​ർ​​ക്കാ​​ർ വി​​ശ​​ദീ​​ക​​ര​​ണം. 0.5 മു​​ത​​ൽ 20 ശ​​ത​​മാ​​നം വ​​രെ ആ​​ൽ​​ക്ക​​ഹോ​​ൾ സാ​​ന്നി​​ധ്യ​​മു​​ള്ള​​വ​​യു​​ടേ​​താ​​ണ്​ ഇ​​പ്പോ​​ൾ പ്ര​​ഖ്യാ​​പി​​ച്ച​​ത്. ഈ ​​കാ​​റ്റ​​ഗ​​റി നി​​ശ്ച​​യി​​ച്ച​​തും സ​​ർ​​ക്കാ​​റാ​​ണ്.

ക​​ശു​​മാ​​ങ്ങ പോ​​ലു​​ള്ള പ​​ഴ​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഉ​​ൽ​​പാ​​ദി​​പ്പി​​ക്കു​​ന്ന ഹോ​​ർ​​ട്ടി ലി​​ക്ക​​റി​​ന്റെ നി​​കു​​തി ഘ​​ട​​ന നി​​ശ്ച​​യി​​ച്ചി​​ട്ടി​​ല്ല. നി​​ല​​വി​​ൽ ആ​​രും ഉ​​ൽ​​പാ​​ദ​​നം തു​​ട​​ങ്ങി​​യി​​ട്ടി​​ല്ല. അ​​തേ​​സ​​മ​​യം വീ​​ര്യം കു​​റ​​ഞ്ഞ മ​​ദ്യം സം​​സ്ഥാ​​ന​​ത്ത് വി​​ൽ​​ക്ക​​ണ​​മോ​​യെ​​ന്ന കാ​​ര്യ​​ത്തി​​ൽ ഇ​​തു​​വ​​രെ അ​​ന്തി​​മ തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​ട്ടി​​ല്ലെ​​ന്നും ബ​​ജ​​റ്റ്​ സ​​മ്മേ​​ള​​ന​​ത്തി​​ന്​ ശേ​​ഷ​​മാ​​കും ഇ​​ക്കാ​​ര്യം തീ​​രു​​മാ​​നി​​ക്കു​​​ക​​യെ​​ന്നും എ​​ക്സൈ​​സ് മ​​ന്ത്രി എം. ​​ലി​​ജു വ്യ​​ക്ത​​മാ​​ക്കി.

Leave a Reply

Your email address will not be published. Required fields are marked *