കണ്ണൂർ കാപ്പിമലയിൽ വിനോദ സഞ്ചാരി ഇടിമിന്നലേറ്റ് മരിച്ചു

കണ്ണൂർ കാപ്പിമലയിൽ വിനോദ സഞ്ചാരി ഇടിമിന്നലേറ്റ് മരിച്ചു

Spread the News

കണ്ണൂർ: കണ്ണൂരിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം. ചെറുപുഴ സ്വദേശിനി അഞ്ജു മാത്യു(31) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സോനു സെബാസ്റ്റ്യൻ, ഫോറസ്റ്റ് വാച്ചർ സനീഷ് എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുളിങ്ങോം വില്ലേജ് ഓഫിസ് ജീവനക്കാരിയാണ് അഞ്ജു. വിനോദ സഞ്ചാര മേഖലയായ കാപ്പി മലയിൽ വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *