കേരളത്തിൽ സ്വർണവില താഴോട്ട് തന്നെ

കേരളത്തിൽ സ്വർണവില താഴോട്ട് തന്നെ

Spread the News

കോഴിക്കോട്: കേരളത്തിൽ സ്വര്‍ണവില താഴോട്ട് തന്നെ. 1,14,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 14,305 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 100 ഡോളറില്‍ താഴെയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുത്തി അമേരിക്കയും ഇറാനും ഉടന്‍ തന്നെ സമാധാന കരാറില്‍ എത്തിച്ചേരുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണവില കുറയാന്‍ കാരണം. എന്നാല്‍ ഇറാനെതിരെയുള്ള ആക്രമണം അമേരിക്ക പുനരാരംഭിച്ചത് ഹോര്‍മുസ് വഴിയുള്ള എണ്ണ നീക്കത്തെ ബാധിക്കുമെന്ന ആശങ്കയാണ് എണ്ണവില വീണ്ടും ഉയരാന്‍ കാരണം. എണ്ണവില മൂന്ന് ശതമാനമാണ് ഉയര്‍ന്നത്.

ഇന്നലെ വൈകിട്ട് സ്വർണം ഗ്രാമിന് 135 രൂപ കുറഞ്ഞ് വില 14,375 രൂപയായി. 1080 രൂപ താഴ്ന്ന് 1,15,000 രൂപയാണ് പവൻ വില. ഇന്നലെ രാവിലെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *