സേതൂസ് എക്സ്പോർട്ട് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹരിതം ഫുഡ്സ് ബ്രാൻഡ്‌ അംബാസഡറായി നടി സംയുക്താവർമ

സേതൂസ് എക്സ്പോർട്ട് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹരിതം ഫുഡ്സ് ബ്രാൻഡ്‌ അംബാസഡറായി നടി സംയുക്താവർമ

Spread the News

കോഴിക്കോട്: സേതൂസ് എക്സ്പോർട്ട് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹരിതം ഫുഡ്സ് ബ്രാൻഡ്‌ അംബാസഡറായി നടി സംയുക്താവർമയെ നിയമിച്ചതായി മാനേജിങ് ഡയറക്ടർ കെ.വി വിശ്വനാഥ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇരുനൂറോളം ഉത്‌പന്നങ്ങളുമായി ഗൾഫ് വിപണിയിൽ ശ്രദ്ധേയസാന്നിധ്യമായ ഹരിതം ഫുഡ്സ് ഉത്‌പന്നങ്ങൾ കേരളത്തിലും ലഭ്യമാക്കും. കയറ്റുമതിചെയ്യുന്ന ഉത്‌പന്നങ്ങളുടെ അതേ ഗുണനിലവാരത്തിലുള്ള ഉത്‌പന്നങ്ങളാണ് കേരളത്തിലും വിതരണംചെയ്യുക. ഏതാനുംവർഷങ്ങൾക്കകം ആഗോള ബ്രാൻഡായി വളരുകയാണ് കമ്പനിയുടെ ലക്ഷ്യം. കേരള ഗവണ്മെന്റിന്റെ 2018-2019 വർഷത്തിലെ അക്ഷയ ഊർജ അവാർഡ് ഹരിതം ഫുഡ്‌സിന് ലഭിച്ചിരുന്നു . സംയുക്താവർമ അഭിനയിച്ച പരസ്യചിത്രം ചടങ്ങിൽ പ്രകാശനംചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *