നുമെറോസ് ‘എൻ-ഫസ്റ്റ്’ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

നുമെറോസ് ‘എൻ-ഫസ്റ്റ്’ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

Spread the News

കൊച്ചി: ഇന്ത്യയിലെ വേഗത്തിൽ വളരുന്ന ഇലക്ട്രിക് മൊബിലിറ്റി മേഖലയിലെ സ്ഥാപനങ്ങളിലൊന്നായ നുമെറോസ് മോട്ടോഴ്സിൻറെ രണ്ടാമത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമായ ‘എൻ-ഫസ്റ്റ്’ വിപണിയിൽ അവതരിപ്പിച്ചു. 64,999 രൂപയെന്ന മിതമായ പ്രാരംഭ വിലയിൽ പുറത്തിറങ്ങുന്ന ‘എൻ-ഫസ്റ്റ് സ്ഥിര നഗരയാത്രക്കാരായ യുവാക്കളെയും പ്രത്യേകിച്ച് വനിതകളെയും ലക്ഷ്യമിട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ബൈക്കിൻറെ സ്ഥിരതയും സ്കൂട്ടറിൻറെ സൗകര്യവും സമന്വയിപ്പിച്ചിരിക്കുന്നുയെന്നത് ഇതിൻറെ പ്രത്യേകതകളിലൊന്നാണ്.

ആദ്യത്തെ 1,000 ഉപഭോക്താക്കൾക്കു വേരിയൻറുകൾ വ്യത്യാസമില്ലാതെ പ്രാരംഭ വിലയിൽ എൻ ഫസ്റ്റ് സ്വന്തമാക്കാം. ഇറ്റാലിയൻ ഡിസൈൻ ഹൗസായ വീ ലാബ്സിൻറെ സഹകരണത്തോടെ രൂപകൽപ്പന ചെയ്ത ഈ വാഹനത്തിൽ, ‘മേക്ക് ഇൻ ഇന്ത്യ’ എഞ്ചിനീയറിംഗ് മികവിനൊപ്പം ആഗോള ഡിസൈൻ ശൈലിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എൻ – ഫസ്റ്റിയൻറെ 5 വേരിയൻറുകളും ട്രാഫിക് റെഡ്, പ്യൂർ വൈറ്റ് എന്നീ രണ്ട് നിറങ്ങളിലും ലഭിക്കും. മികച്ച വേരിയന്റായ 3 കെഡബ്ലിയുഎച്ച് ഐ-മാക്സ്+ മോഡൽ 109, 2.5കെഡബ്ലിയുഎച്ച് മാക്സ്, ഐ-മാക്സ് മോഡലുകൾ ലിക്വിഡ് ഇമ്മർഷൻ കൂൾഡ് ലിഥിയം-അയൺ ബാറ്ററികളോടുകൂടി 91 കിലോമീറ്റർവരെയും സഞ്ചാരദൂരം വാഗ്ദാനം ചെയ്യുന്നു.

2.5 കെഡബ്ലിയുഎച്ച് മോഡലിന് ഏകദേശം 5–6 മണിക്കൂറും, 3.0 കെഡബ്ലിയുഎച്ച് മോഡലിന് 7–8 മണിക്കൂറും 100 % ചാർജിങിന് ആവശ്യമാണ്. 16 ഇഞ്ച് വലിപ്പമുള്ള വീലുകൾ ഉപയോഗിക്കുന്നതിനാൽ സാധാരണ സ്കൂട്ടറുകളെക്കാൾ മികച്ച സ്ഥിരതയും നിയന്ത്രണ ശേഷിയും ലഭിക്കുന്നു.ദീർഘകാലം നിലനിൽക്കുന്ന പ്ലാറ്റ് ഫോം 109 കിലോമീറ്റർ എന്ന സർട്ടിഫൈഡ് ഐഡിസി റേഞ്ച് ഉറപ്പാക്കുന്നു, മോഷണം/വാഹനം വലിച്ചുകൊണ്ടുപോകൽ തുടങ്ങിയ സംഭവങ്ങളിൽ ഉടനടി അലർട്ട് നൽകുന്ന ഡിറ്റക്ഷൻ സംവിധാനം, റിമോട്ട് ലോക്കിംഗ്, ജിയോ-ഫെൻസിംഗ്, അഡ്വാൻസ്ഡ് തർമൽ മാനേജ്മെന്റ് സിസ്റ്റം, ലൈവ് ലൊക്കേഷൻ ട്രാക്കിംഗ്, ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള റൈഡ് ഇൻസൈറ്റ്സ് എന്നിവ ഉൾപ്പെടെ വാഹനത്തിൻറെ ഐഒടി പ്ലാറ്റ്ഫോമും ആപ്പ് തുടങ്ങിയ നിരവധി സുരക്ഷാ സവിശേഷതകൾ ഉപയോക്താക്കൾക്ക് ഉറപ്പ് നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *