എസ്എസ്എഫ് പ്ലാസ്റ്റിക്സ് ഐപിഒയ്ക്ക്

എസ്എസ്എഫ് പ്ലാസ്റ്റിക്സ് ഐപിഒയ്ക്ക്

Spread the News
എസ്എസ്എഫ് പ്ലാസ്റ്റിക്സ് ഐപിഒയ്ക്ക്

കൊച്ചി: ബോട്ടില്‍, കണ്ടയ്നര്‍, എന്ജിനീയറിങ് പ്ലാസ്റ്റിക് തുടങ്ങിയ പ്ലാസ്റ്റിക് ഉല്‍പന്ന വിഭാഗങ്ങളില്‍ രൂപകല്പന മുതല്‍ വിതരണം വരെയുള്ള വണ്‍-സ്റ്റോപ്പ് പാക്കേജിംഗ് സൊല്യൂഷന്‍ സേവനദാതാക്കളായ എസ്എസ്എഫ് പ്ലാസ്റ്റിക്സ് ഇന്ത്യ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

ഐപിഒയിലൂടെ 550 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

300 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 250 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഐഐഎഫ്എല്‍ ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡും നുവാമ വെല്‍ത്ത് മാനേജ്മെന്‍റ് ലിമിറ്റഡുമാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Leave a Reply

Your email address will not be published. Required fields are marked *