,

ടാറ്റ സൺസ് ഓഹരികൾ ഐപിഒയിലൂടെ വിറ്റഴിക്കണമെന്ന് പല്ലോൻജി ഗ്രൂപ്പ്

മുംബൈ: ടാറ്റ ഗ്രൂപ്പിൽ നിന്ന് അടുത്ത ഐപിഒ ഉടൻ ഉണ്ടാകുമോ? ടാറ്റ സൺസ് ഐപിഒക്കായി ഷാംപുർജി പല്ലോൻജി ഗ്രൂപ്പ് ആവശ്യം ഉന്നയിച്ചിരിക്കുന്നതായി റിപ്പോർട്ട്. ഷംപുർജി പല്ലോൻജി (എസ്‌പി) ഗ്രൂപ്പ് ഒരു ടാറ്റ ഗ്രൂപ്പ് ഹോൾഡിംഗ് കമ്പനിയാണ്. ടാറ്റ സൺസിൽ 18.37 ശതമാനം ഓഹരി പങ്കാളിത്തമാണ് ഷംപുർജി പല്ലോൻജി ഗ്രൂപ്പിനുള്ളത്. ടാറ്റ സൺസിൻ്റെ വാർഷിക പൊതുയോഗത്തിൽ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ്റെ കീഴിലുള്ള കമ്പനിയുടെ പ്രകടനത്തെയും എസ്പി ഗ്രൂപ്പ് പ്രശംസിച്ചു. ടാറ്റ സൺസ് ചെയർമാനായിരുന്ന സൈറസ് മിസ്ത്രിയെ…

ടാറ്റ സൺസ് ഓഹരികൾ ഐപിഒയിലൂടെ വിറ്റഴിക്കണമെന്ന് പല്ലോൻജി ഗ്രൂപ്പ്
ടാറ്റ സൺസ് ഓഹരികൾ ഐപിഒയിലൂടെ വിറ്റഴിക്കണമെന്ന് പല്ലോൻജി ഗ്രൂപ്പ്

മുംബൈ: ടാറ്റ ഗ്രൂപ്പിൽ നിന്ന് അടുത്ത ഐപിഒ ഉടൻ ഉണ്ടാകുമോ? ടാറ്റ സൺസ് ഐപിഒക്കായി ഷാംപുർജി പല്ലോൻജി ഗ്രൂപ്പ് ആവശ്യം ഉന്നയിച്ചിരിക്കുന്നതായി റിപ്പോർട്ട്. ഷംപുർജി പല്ലോൻജി (എസ്‌പി) ഗ്രൂപ്പ് ഒരു ടാറ്റ ഗ്രൂപ്പ് ഹോൾഡിംഗ് കമ്പനിയാണ്.

ടാറ്റ സൺസിൽ 18.37 ശതമാനം ഓഹരി പങ്കാളിത്തമാണ് ഷംപുർജി പല്ലോൻജി ഗ്രൂപ്പിനുള്ളത്. ടാറ്റ സൺസിൻ്റെ വാർഷിക പൊതുയോഗത്തിൽ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ്റെ കീഴിലുള്ള കമ്പനിയുടെ പ്രകടനത്തെയും എസ്പി ഗ്രൂപ്പ് പ്രശംസിച്ചു.

ടാറ്റ സൺസ് ചെയർമാനായിരുന്ന സൈറസ് മിസ്ത്രിയെ ടാറ്റ പുറത്താക്കിയതിന് ശേഷം ഇരു കമ്പനികളും തമ്മിലുള്ള നിയമപോരാട്ടങ്ങളും അനുബന്ധ പ്രശ്നങ്ങളും തീർന്നേക്കും എന്നാണ് സൂചന.

തിങ്കളാഴ്ചയാണ് ടാറ്റ സൺസ് വാർഷിക പൊതുയോഗം നടന്നത്. ടാറ്റ സൺസിൻ്റെ മുൻ ചെയർമാനായിരുന്ന സൈറസ് മിസ്ത്രി മരിച്ചതിന് ശേഷം നടക്കുന്ന രണ്ടാമത്തെ വാർഷിക യോഗം ആണിത്.

2016 ഒക്ടോബറിൽ ആണ് ടാറ്റ സൺസിൻ്റെ ചെയർമാനായി നിയമിച്ച മിസ്ത്രിയെ കമ്പനി പുറത്താക്കിയത്. ഇത് ടാറ്റയും എസ്പി ഗ്രൂപ്പും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണമായി. 2022 സെപ്റ്റംബറിൽ ഒരു വാഹനാപകടത്തിൽ സൈറസ് മിസ്ത്രി മരണമടയുകയായിരുന്നു.

ടാറ്റ സൺസിൻ്റെ ലിസ്റ്റുചെയ്ത പോർട്ട്‌ഫോളിയോയുടെ മൂല്യം പരിശോധിച്ചാൽ കമ്പനിയിൽ എസ്പി ഗ്രൂപ്പിൻ്റെ ഓഹരികൾ മൂന്ന് ലക്ഷം കോടിയിലധികം വരുമെന്ന് (18.83%) നിരീക്ഷകർ പറയുന്നു.

അതേസമയം 66 ശതമാനം ഓഹരികൾ ടാറ്റ ട്രസ്റ്റിനാണ്. ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ പ്രകടനം സമീപ വർഷങ്ങളിൽ ഉയർന്നിട്ടുണ്ട്. ന്യൂനപക്ഷ ഓഹരി ഉടമ എന്ന നിലയിൽ എസ്പി ഗ്രൂപ്പ് നടത്തിയത് ക്രിയാത്മകമായ പ്രതികരണമാണ്.

ടാറ്റ സൺസിൻ്റെ ലിസ്റ്റിംഗ് എല്ലാ ബിസിനസ് പങ്കാളികൾക്കും സഹായകരമാകും. മുപ്പത് വർഷത്തിലേറെയായി ഓഹരികൾ കൈവശം വച്ചിരിക്കുന്ന കമ്പനികൾക്കും ഇത് നേട്ടമാണ്. അതേസമയം ടാറ്റ സൺസും എസ്പി ഗ്രൂപ്പും ഇിനോട് പ്രതികരിച്ചിട്ടില്ല.

നിലവിൽ ഇന്ത്യയിലെ ഐപിഒ വിപണിയിൽ ഒരു കുതിച്ചുചാട്ടമുണ്ട്. , ടാറ്റയെപ്പോലുള്ള ശക്തമായ ബ്രാൻഡ് പ്രാഥമിക ഓഹരി വിൽപ്പന നടത്തുന്നത് വിപണിയ്ക്ക് മൊത്തത്തിൽ ഗുണം ചെയ്യും.

അതേസമയം ഗ്രൂപ്പിൻ്റെ വലുപ്പവും ബിസിനസ്സുകളും കണക്കിലെടുക്കുമ്പോൾ ഇത് സങ്കീർണ്ണമായിരിക്കും എന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports