ചിലവ് ചുരുക്കാനും ബിസിനസ് സ്ഥാപനങ്ങളുമായി പങ്കാളിത്തം സ്ഥാപിക്കാനുമൊരുങ്ങി ഉഡാൻ

ബാംഗ്ലൂർ: ഇ-കൊമേഴ്‌സ് സ്റ്റാർട്ടപ്പായ ഉഡാൻ 2025-ൽ ഓഹരി വിപണിയിൽ ഇറങ്ങാൻ ഒരുങ്ങുമ്പോൾ ചെലവ് നിയന്ത്രിക്കാനും ഇന്ത്യയിലെ ഉപഭോക്തൃ ബ്രാൻഡുകളുമായി പുതിയ പങ്കാളിത്തം സ്ഥാപിക്കാനും തയ്യാറെടുക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, വാൾമാർട്ട് ഇങ്കിന്റെ ഫ്ലിപ്കാർട്ട് എന്നിവയുമായി മത്സരിക്കുന്ന ഉഡാൻ, ചെറുകിട വ്യാപാരികളെ അവരുടെ സാധനങ്ങൾ ശേഖരിക്കാൻ സഹായിക്കുന്നതിലൂടെ 18 മാസത്തിനുള്ളിൽ പ്രവർത്തന ലാഭം നേടുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വൈഭവ് ഗുപ്ത ഒരു അഭിമുഖത്തിൽ പറഞ്ഞു. “സ്ഥിരവും പ്രവചിക്കാവുന്നതുമായ സാമ്പത്തിക പ്രകടനമാണ്Read More →