സ്വാതന്ത്ര്യദിനത്തിൽ സംഗീതം പൊഴിക്കാൻ തോംസൺ പൈപ്പുകൾ
2026-08-13
കൊച്ചി: ഒരു കോമേഴ്സ്യൽ ഉത്പന്നം സർഗ്ഗാത്മകമാകുന്ന അപൂർവ്വ അനുഭവം കാഴ്ചവെച്ച് ഇന്ത്യയിലെ മുൻനിര പൈപ്പ് നിർമ്മാതാക്കളായ തോംസൺ പൈപ്പ്സ്. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തിലാണ് തോംസൺ കമ്പനി കുടിവെള്ള വിതരണത്തിനായി നിർമ്മിച്ച പി.വി.സി പൈപ്പുകൾ ഉപയോഗിച്ചുള്ള പുല്ലാങ്കുഴലിലൂടെ സംഗീതം പൊഴിക്കുന്നത്. രാജ്യത്തുടനീളം നമ്മുടെ കാലുകൾക്കടിയിലൂടെയും, വീടുകളിലൂടെയും, നഗരങ്ങളിലൂടെയും, ഗ്രാമങ്ങളിലൂടെയും നിശബ്ദമായി കുടിവെള്ളം എത്തിക്കുകയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവൻ നിലനിർത്തുകയും ചെയ്യുന്ന പി.വി.സി പൈപ്പുകളാണ് സ്വാതന്ത്ര്യദിനത്തിൽ ദേശഭക്തിഗാനമായ “വന്ദേമാതരം” ആലപിച്ചത്. ഇന്ത്യയിലുടനീളംRead More →

