യുവതിയുടെ ആത്മഹത്യയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി അറസ്റ്റില്‍

പത്തനംതിട്ട: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ഏനാത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ മാസം 14ന് പുലര്‍ച്ചെയാണ് പത്തനംതിട്ട പാണ്ടിമലപ്പുറം പറമലയിലുള്ള ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ആത്മഹത്യ കുറിപ്പിൽ സുഹൈൽ അൻസാരിയുടെ പേര് ഉള്ളതായി പൊലീസ്Read More →

പ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് മരിച്ചു; ഡോക്ടറോട് നിർബന്ധിത അവധിയിൽ പോകാൻ ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനിടെ കുഞ്ഞ് മരിച്ചു. പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ബന്ധുക്കളുടെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഡോക്ടറോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന ആവശ്യപ്പെട്ടു. മുമ്പ് ആരോപണ വിധേയായ ഡോക്ടർ ബിന്ദു സുന്ദറിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ ഡയറക്ടർക്ക് ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം നിർദേശംRead More →

'ഒരുകിലോ കൊപ്രക്ക് 220 രൂപ, 200 രൂപക്ക് വ്യാജ വെളിച്ചെണ്ണ'; അടിയന്തര നടപടി വേണമെന്ന് മനുഷ്യാവകാശ കമീഷൻ

കോഴിക്കോട്: വിപണിയിൽ വ്യാജ വെളിച്ചെണ്ണയുടെ വിപണനം വ്യാപകമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതി ഭക്ഷ്യസുരക്ഷാ കമീഷണർ അടിയന്തരമായി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. മാർച്ചിൽ കോഴിക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ചില ലോബികളാണ് വ്യാജ വെളിച്ചെണ്ണയുടെ വിൽപനക്ക് പിന്നിലുള്ളതെന്ന് പ്രഫ. വർഗീസ് മാത്യു സമർപ്പിച്ച പരാതിയിൽ പറയുന്നു. ഒരുRead More →

ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം: വിവാഹ, വിഷു- റംസാൻ സ്റ്റോക്ക് കത്തിയമർന്നു, കോടികളുടെ നഷ്ടം

കോഴിക്കോട്: ജയലക്ഷ്മി ടെക്‌സ്‌റ്റൈൽസിൽ തീപിടിച്ച സംഭവത്തിൽ കോടികളുടെ നഷ്ടമുണ്ടായതായി കണക്ക്. തീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. വിവാഹ സീസൺ കൂടി ആയതിനാലും റംസാൻ,വിഷു തുടങ്ങിയ ആഘോഷങ്ങളുടെ വരവ് കൂടി കണക്കിലെടുത്തും വലിയ സ്‌റ്റോക്ക് സ്ഥാപനത്തിലുണ്ടായിരുന്നു. https://calicutinfopages.com/listing/live-in-music-band-kozhikode/ ജയലക്ഷ്മി സിൽക്‌സിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ആദ്യം തീ എവിടെയാണ് പടർന്നതെന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഇന്നലെ വൈകീട്ട് അഞ്ചേ മുക്കാലോടെയാണ് വസ്ത്രാലയത്തിൽ തീ പടർന്നത്. ഇന്ന് രാവിലെRead More →

സംസ്ഥാനത്ത് നാല് ദിവസങ്ങളിൽ മഴ പെയ്തേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളില്‍ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 19 മുതല്‍ 21 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നേരിയ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 20, 21 തീയതികളില്‍ ഇടുക്കി ജില്ലയിലും നേരിയ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ന്യൂനമർദവും ചക്രവാതച്ചുഴിയും മൂലമാണ് മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇന്ത്യന്‍ മഹാസമുദ്രത്തിനുംതെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തിനുംRead More →