എയിംസ് മോഡലിൽ രാജ്യത്ത് 3 ആയുർവേദ സ്ഥാപനങ്ങൾ
ന്യൂഡൽഹി: എയിംസ് മോഡലിൽ ആയുർവേദ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണത്തിനുമായി മൂന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ(എഐഎ) പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ആയുഷ് ഫാർമസികൾ, ആയുർവേദ മരുന്ന് ഗവേഷണ കേന്ദ്രങ്ങൾ എന്നിവയെല്ലാം സർട്ടിഫിക്കേഷൻ സ്റ്റാൻഡേർഡിലേക്ക് ഉയർത്തുമെന്നും ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി പറഞ്ഞു. ആയുർവേദ വിദ്യാഭ്യാസം, ഗവേഷണം, എന്നിവയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിനും ഫാർമസികളുടെ ആധുനിക വത്കരണത്തിലൂടെ ജനങ്ങൾക്ക് കൂടുതൽ നിലവാരത്തിലുള്ള മരുന്നുകൾ ലഭ്യമാക്കുന്നതിന് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല ഈRead More →





