ബസുകളിൽ കെഎസ്ആർടിസിയുടെ സ്വന്തം ‘KL 15’ കുടിവെള്ളം എത്തും

ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി. ബസുകളിൽ ‘കെ.എൽ. 15’ എന്നപേരിൽ കുടിവെള്ളം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞു. ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബസ് ടെർമിനൽ യാഥാർഥ്യമാകുന്നതോടെ ശബരിമല തീർഥാടനകാലത്ത് അയ്യപ്പഭക്തർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. പഴയ കെട്ടിടങ്ങൾക്കു പകരം മനോഹരവും ആധുനികവുമായ കെട്ടിടങ്ങളാണ് ഇനി കെ.എസ്.ആർ.ടി.സി.ക്ക് ഉണ്ടാകുക. കഴിഞ്ഞ രണ്ടരവർഷത്തിനിടെ ചെറുതും വലുതുമായ ഏകദേശം 80 പരിഷ്‌കാരങ്ങൾ നടപ്പാക്കിയതായുംRead More →

ഇന്ത്യ-യുഎസ് വ്യാപാര കരാർ: യുഎസ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പീയൂഷ് ഗോയൽ

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാർ ശക്തിപ്പെടുത്തുന്നതിനായി, കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്കുമായും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറുമായും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തെക്കുറിച്ചുള്ള ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് കേന്ദ്രമന്ത്രി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. കൂടിക്കാഴ്ചയുടെ ഫോട്ടോയും പങ്കിട്ടു. യുഎസിലെ താരിഫ് തർക്കത്തിനു ശേഷമുള്ള വലിയ കൂടിക്കാഴ്ച, ഉഭയകക്ഷി സാമ്പത്തിക സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ളRead More →

ഹില്ലി അക്വയുടെ ബയോ ഡീഗ്രേഡബിൾ കുപ്പിവെള്ളം വിപണിയിലേക്ക്

തിരുവനന്തപുരം: ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ചർ ഡവലപ്മെന്‍റ് കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ള ‘ഹില്ലി അക്വ’ ബയോ ഡീഗ്രേഡബിൾ കുപ്പികളിൽ കുടിവെള്ളം പുറത്തിറക്കി. പ്രാരംഭഘട്ടമായി 300 മില്ലി ലിറ്റർ കുപ്പികളിലാണ് വെള്ളം പുറത്തിറക്കിയത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വിതരണോദ്ഘാടനം നിർവഹിച്ചു. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരുമ്പോൾ ബയോ ഡീഗ്രേഡബിൾ കുപ്പികളിൽ കുപ്പിവെള്ളം വിതരണം ചെയ്യുന്നത് ഹരിതപെരുമാറ്റച്ചട്ടം നിലവിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുൾപ്പെടെ സഹായകമാകുമെന്ന് മന്ത്രിRead More →

കൊച്ചിയില്‍ ആഗോള ഗ്രാഫീൻ സമ്മേളനം

കൊച്ചി: ഗ്രാഫീനും ദ്വിമാന (2 ഡി) വസ്തുക്കളും ഉപയോഗിക്കുന്ന പുതിയ കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര സമ്മേളനവും പ്രദർശനവുമായ ‘ഗ്രാഫിൻ ഇന്ത്യ 2026’ മാർച്ച്‌ ഒമ്പത് മുതല്‍ 12 വരെ ലെ മെറിഡിയൻ കണ്‍വൻഷൻ സെന്ററില്‍ നടക്കും. രാജ്യത്തെ ഗ്രാഫീൻ ഗവേഷണരംഗത്ത് മുൻനിരയിലെത്തിക്കുകയെന്ന ലക്ഷ്യേത്തോടെ കേന്ദ്ര ഇലക്‌ട്രോണിക്‌സ്‌ ഐ.ടി മന്ത്രാലയത്തിലെ സെന്റർ ഫോർ മെറ്റീരിയല്‍സ് ഫോർ ഇലക്‌ട്രോണിക്‌സ് ടെക്‌നോളജിയാണ് (സിമെറ്റ് ) സമ്മേളനം സംഘടിപ്പിക്കുന്നത്. സ്‌പെയിനിലെ ഫാന്റം ഫൗണ്ടേഷനുംRead More →

സിം ആക്ടീവ് അല്ലെങ്കിൽ വാട്സ്ആപ്പും സമാന ആപ്പുകളും നിശ്ചലമാകും

സിം കാർഡ് ഊരി മാറ്റിയാൽ വാട്സാപ്പും ടെലിഗ്രാമും പോലെയുള്ള മെസേജിങ് ആപ്പുകളും ഇനി മുതൽ നിശ്ചലമാവും. ഇതിനായി കേന്ദ്ര ടെലികോം വകുപ്പ് നൽകിയ ഉത്തരവിന്റെ കാലാവധി ഫെബ്രുവരി 28ന് അവസാനിക്കാനിരിക്കയാണ്. ഈ തീയതിക്കകം പരിഷ്കരണം നടപ്പാക്കണമെന്നാണ് കമ്പനികളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വാട്സാപ് പോലെയുള്ള ആപ്പുകൾറജിസ്റ്റർ ചെയ്യുമ്പോൾ സിം വെരിഫിക്കേഷൻ ആവശ്യമാണ്. എന്നാൽ തുടർ ഉപയോഗത്തിന് അതേ സിം അക്ടീവ് ആയി ഫോണിൽ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ല. ഇത് തപ്പുകൾക്കും ക്ലോണിങ് വഴിയുള്ള കുറ്റകൃത്യങ്ങൾക്കുംRead More →