500 രൂപ നോട്ടുകള്‍ കാണാതായെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: 500 രൂപ നോട്ടുകള്‍ അപ്രത്യക്ഷമായെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2005 വിവരാവകാശ നിയമപ്രകാരം പ്രിന്റിംഗ് പ്രസ്സുകളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ തെറ്റാണ്. അടിസ്ഥാനമില്ലാത്ത ഈ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു, കേന്ദ്രബാങ്ക് കുറ്റപ്പെടുത്തി. അച്ചടിച്ച നോട്ടുകള്‍ ശരിയായി കണക്കാക്കപ്പെടുന്നുണ്ട്. അതിനായി മികച്ച സംവിധാനങ്ങളാണുള്ളത്. ഉത്പാദനം, സംഭരണം, വിതരണം എന്നിവ ശരിയായ നിരീക്ഷണത്തിന് വിധേയമാക്കുന്നു. ഇത്തരം വിവരങ്ങള്‍ക്ക്് തങ്ങളെ സമീപിക്കണമെന്നും ആര്‍ബിഐ മാധ്യമങ്ങളെ ഓര്‍മ്മിപ്പിച്ചു.Read More →

ന്യൂഡല്‍ഹി: ജൂണ്‍9ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശ വിനിമയ കരുതല്‍ ശേഖരം 1.318 ബില്ല്യണ്‍ ഡോളര്‍ ഇടിഞ്ഞ് 593.749 ബില്ല്യണ്‍ ഡോളറിലെത്തി. കഴിഞ്ഞയാഴ്ചയിലെ നേട്ടത്തിന് ശേഷമാണ് ഈ ഇടിവ്. തൊട്ടുമുന്‍ ആഴ്ച ശേഖരം 5.93 ബില്യണ്‍ ഉയര്‍ന്ന് 5.93 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. വിദേശ കറന്‍സി ആസ്തി 1.128 ബില്ല്യണ്‍ കുറഞ്ഞ് 525.073 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. നാണ്യശേഖരത്തിലെ പ്രധാന ഘടകം വിദേശ കറന്‍സി ആസ്തിയാണ്.സ്വര്‍ണ്ണശേഖരത്തില്‍ 183 മില്ല്യണ്‍ ഡോളര്‍ കുറവാണുണ്ടായിരിക്കുന്നത്. സ്വര്‍ണ്ണശേഖരംRead More →

ന്യൂഡല്‍ഹി: പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥ വ്യതിയാന പ്രത്യാഘാതങ്ങള്‍,രോഗവ്യാപനം എന്നിവയ്‌ക്കെതിരെ നടപടി എടുക്കുന്ന ‘ റിസിലിയന്റ്‌ കേരള പ്രോഗ്രാ’ മിന് ലോകബാങ്കിന്റെ പിന്തുണ.പദ്ധതിയ്ക്കായി 150 മില്യണ്‍ ഡോളര്‍ വായ്പ അനുവദിക്കുകയാണെന്ന് ലോകബാങ്ക് അറിയിക്കുന്നു. നേരത്തെ അനുവദിച്ച 125 കോടി രൂപയ്ക്ക് പുറകെയാണിത്. വെള്ളപ്പൊക്കത്തിന്റെ ആഘാതത്തില്‍ നിന്നും കരകയറാന്‍ ധനസഹായം സംസ്ഥാനത്തെ സഹായിക്കും. ഏകദേശം 5 ദശലക്ഷം ആളുകള്‍ക്ക് ഇതുവഴി സഹായമെത്തിക്കാനാകും. കൂടാതെ ഈ അധിക ധനസഹായത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും കേരളത്തിനാകും,ലോകബാങ്ക്Read More →

മുംബൈ: 35 പൈസ ശക്തിപ്പെട്ട്, ഡോളറിനെതിരെ രൂപ മാസത്തെ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. ഇന്ത്യന്‍ കറന്‍സി വെള്ളിയാഴ്ച 81.90 നിരക്കില്‍ ക്ലോസ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ചയിലെ ക്ലോസിംഗായ 82.25 ലെവലില്‍ നിന്നും 35 പൈസ നേട്ടം. 81.97 നിരക്കില്‍ വ്യാപാരം തുടങ്ങിയ ആഭ്യന്തര കറന്‍സി 82.02 എന്ന കുറഞ്ഞ നിരക്കും 81.86 എന്ന ഉയര്‍ന്ന നിരക്കും രേഖപ്പെടുത്തി. അതിന് ശേഷം 81.90 നിരക്കില്‍ സെറ്റില്‍ ചെയ്തു. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കൂടുതല്‍Read More →

സിയറ്റ് ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി മോതിലാല്‍ ഓസ്വാള്‍

മുംബൈ: കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 127 ശതമാനം ഉയര്‍ന്ന ഓഹരിയാണ് സിയറ്റിന്റേത്. അതേസമയം ഈ കാലയളവില്‍ നിഫ്റ്റി ഉയര്‍ന്നത് 22 ശതമാനം മാത്രമാണ്. വെള്ളിയാഴ്ച ഓഹരി 1.5 ശതമാനം ഉയര്‍ന്ന് 2106.95 രൂപയിലെത്തി. ഓഹരിയുടെ 52 ആഴ്ച ഉയരം 2181.6 രൂപയും താഴ്ച 890 രൂപയുമാണ്.മോതിലാല്‍ ഓസ്വാള്‍ കമ്പനി ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. ലക്ഷ്യവില 2375 രൂപ. അതേസമയം നൊമൂറ ന്യൂട്രല്‍ റേറ്റിംഗാണ് നല്‍കുന്നത്. ലക്ഷ്യവില 1765 രൂപ.കമ്പനി ഈയിടെRead More →