ഇന്ത്യ മികച്ച വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുമെന്ന് ധനകാര്യ സെക്രട്ടറി ടിവി സോമനാഥന്‍
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ അഞ്ച് സമ്പദ്വ്യവസ്ഥകളില്‍, ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും ഉയര്‍ന്നതാണെന്ന് ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥന്‍ പറഞ്ഞു. ഇത് ഇന്ത്യയെ ഭാവിയിലെ ഏറ്റവും വലിയ വികസന കേന്ദ്രമാക്കി മാറ്റുന്നു. നിരവധി അവസരങ്ങളാണ് ഇവിടെ സൃഷ്ടിക്കാന്‍ പോകുന്നത്. ‘ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്.ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യവുമാണ്. ഏത് അളവുകോല് വച്ച് നോക്കിയാലും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും മികച്ചതാണ്. യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനിRead More →





