കാർഷിക ഗ്രാമവികസന ബാങ്ക് 1,759 കോടി വായ്പ നൽകും

തിരുവനന്തപുരം: പലിശ നിരക്കിൽ ഇളവുവരുത്തി സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന് വായ്പ നൽകണമെന്ന് ആവശ്യപ്പെട്ട് നബാർഡുമായി ചർച്ച നടത്തുമെന്ന് പ്രസിഡന്‍റ് സി.കെ. ഷാജിമോഹൻ അറിയിച്ചു. കേരള ബാങ്കിനുൾപ്പെടെ കുറഞ്ഞ നിരക്കിൽ വായ്പ അനുവദിക്കുമ്പോൾ കാർഷിക ഗ്രാമവികസന ബാങ്കിന് വായ്പ നല്കുന്നത് ഉയർന്ന പലിശ നിരക്കിലാണ്.കുറഞ്ഞ പലിശ നിരക്കിൽ നബാർഡ് വായ്പ നൽകാൻ തയാറായാൽ സംസ്ഥാനത്തെ കർഷകർക്ക് നിലവിലുള്ളതിനേക്കാൾ കുറഞ്ഞ പലിശയ്ക്ക് കാർഡ് ബാങ്കിൽനിന്ന് വായ്പ നല്കാൻ കഴിയും.Read More →

ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥന്‍ അന്തരിച്ചു

ചെന്നൈ: ഇന്ത്യന് ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്ഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥന് (98) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീര്ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. മുഴുവൻ പേര് മാങ്കൊമ്പ് സാമ്പശിവൻ സ്വാമിനാഥൻ. 1925 ആഗസ്റ്റ് 7-ന് തമിഴ്നാട്ടിലെ കുംഭകോണത്ത് ജനിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ തറവാട്. 1940-ൽ തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിൽ) ഉന്നത പഠനം ആരംഭിച്ചു. അവിടെ നിന്ന്Read More →

ഇന്ത്യയിലെ പ്രവർത്തങ്ങൾ വിപുലീകരിക്കാനൊരുങ്ങി ഡെയ്ൽ കാർണഗീ ട്രെയിനിങ്

മുംബൈ: പഠന വികസന മേഖലയിൽ ആഗോള തലത്തിൽ മുൻനിരക്കാരായ ഡെയ്ൽ കാർണഗീ ട്രെയിനിംഗ്, ഇന്ത്യയിൽ 20 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കി. മുംബൈ, ബെംഗളൂരു, ഗുരുഗ്രാം എന്നിവിടങ്ങളിൽ പ്രത്യേക പരിപാടികളോടെയാണ് ആഘോഷിച്ചത്. ഇന്ത്യയിലെ പ്രമുഖ കമ്പനികളെ പ്രതിനിധീകരിച്ച് ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർമാർ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർ, ലേണിംഗ് & ഡെവലപ്‌മെന്റ് തലവൻമാർ, ചീഫ് ഗ്രോത്ത് ഓഫീസർമാർ എന്നിവരുൾപ്പെടെ ഇന്ത്യയിലെ മുതിർന്ന എക്‌സിക്യൂട്ടീവുകൾ പരിപാടികളിൽ പങ്കെടുത്തു. ആഘോഷങ്ങൾക്ക് ഡെയ്ൽ കാർണഗീ ട്രെയിനിങ്Read More →

അടിസ്ഥാന സൗകര്യ വികസനം: പിഎൻബി റൂറൽ എലെക്ട്രിഫിക്കേഷൻ കോർപറേഷനുമായി സഹകരിക്കും

ന്യൂഡൽഹി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും അടിസ്ഥാന സൗകര്യങ്ങളെയും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) മഹാരത്‌ന കമ്പനി റൂറൽ എലെക്ട്രിഫിക്കേഷൻ കോര്പറേഷൻ (ആർഇസി) ലിമിറ്റഡുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ളതും നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനി (എൻബിഎഫ്‌സി), പബ്ലിക് ഫിനാൻഷ്യൽ സ്ഥാപനം (പിഎഫ്ഐ), ഇൻഫ്രാസ്ട്രക്ചർ ഫിനാൻസിംഗ് കമ്പനി (IFC) എന്നീ നിലകളിൽ RBI-യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ കമ്പനിയാണ് ആർഇസി ലിമിറ്റഡ്. ഈ ധാരണാപത്രത്തിലൂടെ, പിഎൻബിയും ആർഇസി ലിമിറ്റഡുംRead More →

ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിൽ വില ഡിസ്കൗണ്ട് കൂട്ടി റഷ്യ

ന്യൂഡൽഹി: ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിൽ വില ഡിസ്‌കൗണ്ട് 25 മുതൽ 50 ശതമാനം വർദ്ധിപ്പിച്ച് റഷ്യ. ഈ മാസം ബാരലിന് 5 മുതൽ 6 ഡോളർ വരെ കിഴിവാണ് വരുത്തിയിരിക്കുന്നത്. ഇന്ത്യൻ എണ്ണക്കമ്പനികൾക്കുള്ള ഡിസ്‌കൗണ്ട് ബാരലിന് 3-4 ഡോളറായി അടുത്തിടെ റഷ്യ കുറച്ചിരുന്നു. എണ്ണ ഇറക്കുമതിക്കായി നടന്ന ചർച്ചകളിൽ കിഴിവ് വെട്ടിക്കുറയ്ക്കാനുള്ള റഷ്യയുടെ തീരുമാനത്തെ ഇന്ത്യൻ കമ്പനികൾ എതിർക്കുകയും ചെയ്തു. ഇതോടെ ക്രൂഡോയിലിന് മറ്റുരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് ഇന്ത്യൻ എണ്ണക്കമ്പനികൾRead More →