കൊച്ചി തുറമുഖ വികസനം: ഡിപി വേൾഡും പോർട്ട് അതോറിറ്റിയും ധാരണാപത്രങ്ങളിൽ ഒപ്പിട്ടു
കൊച്ചി: തുറമുഖത്തിന്റെ അടുത്തഘട്ട വികസനം നടപ്പാക്കാൻ ഡിപി വേൾഡ്, കൊച്ചി തുറമുഖ അതോറിറ്റിയുമായി രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. കൊച്ചി തുറമുഖത്തെ ഫ്രീ ട്രേഡ് വെയർ ഹൗസിംഗ് സോണി(എഫ് ടി ഡബ്ള്യു ഇസെഡ് ) ന്റെ ആദ്യഘട്ട വികസനം ലക്ഷ്യമിടുന്നതാണ് ഒന്നാമത്തെ ധാരണാപത്രം. രണ്ടാമത്തെ ധാരണാപത്രമനുസരിച്ച് ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്മെന്റ് ടെർമിന(ഐസിടിടി) ലിലെ ചരക്കുനീക്ക സംവിധാനങ്ങൾ വിപുലമാക്കും. ഡിപി വേൾഡിന്റെ നിർദിഷ്‌ട കൊച്ചിൻ ഇന്റഗ്രേറ്റഡ് ബിസിനസ് പാർക്ക് സാക്ഷാത്കരിക്കുന്നതോടെ കേരളത്തിലെ ആദ്യRead More →





