കുതിപ്പ് കാട്ടി യുഎസ് സമ്പദ്‌വ്യവസ്ഥ: ഏപ്രിൽ-ജൂൺ പാദത്തിൽ 2.1% ജിഡിപി വളർച്ച

സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ യുഎസ് സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും ശക്തമായി 2.1 ശതമാനം വാർഷിക നിരക്കിൽ വളർച്ച കൈവരിച്ചതായി യുഎസ് കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റ്. 2025-ലെ അവസാന മൂന്ന് മാസങ്ങളിൽ രേഖപ്പെടുത്തിയ 0.5 ശതമാനം വളർച്ചയിൽ നിന്നുള്ള ശ്രദ്ധേയമായ ഒരു തിരിച്ചുവരവാണ് ഈ നേട്ടം. മുൻപ് പുറത്തുവിട്ട 1.6 ശതമാനം വളർച്ചാ നിരക്കിൽ നിന്നാണ് ഇപ്പോൾ ജിഡിപി വളർച്ച 2.1 ശതമാനമായി ഉയർന്നതായി സർക്കാർ വ്യക്തമാക്കുന്നത്. നിർമ്മിത ബുദ്ധി മേഖലയിലുണ്ടായ വൻRead More →

ഇന്ത്യയിൽ 48 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് ആമസോൺ

ആഗോള ഇ-കോമേഴ്‌സ് ഭീമന്മാരായ ആമസോൺ, 2026 മുതൽ 2030 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ 48 ബില്യൺ ഡോളർ (ഏകദേശം 4 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആമസോൺ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 35 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതി പുതുക്കിയാണ് ഇപ്പോൾ 48 ബില്യൺRead More →

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണ നിയന്ത്രണം ഒഴിവാക്കി

ന്യൂഡൽഹി: കേന്ദ്രസർക്കാർ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിതരണ നിയന്ത്രണം ഒഴിവാക്കി. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് എൽപിജി ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തിലായിരുന്നു നിയന്ത്രണം. വിലവർധനയ്ക്കൊപ്പം സിലിണ്ടർ നിയന്ത്രണവും വന്നത് ഹോട്ടൽ മേഖലയെ രാജ്യവ്യാപകമായി ഉലച്ചിരുന്നു. യുദ്ധത്തിന് മുൻപുള്ള തലത്തിലേക്ക് വാണിജ്യ എൽപിജി സിലിണ്ടർ വിതരണം പുനഃസ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധിയെ തുടർന്നുണ്ടായ ഇന്ധന ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ എൽപിജി വിതരണത്തിലെ പ്രഥമ പരിഗണന രാജ്യത്തെ കുടുംബങ്ങൾക്കായിരിക്കുമെന്ന്Read More →

വിഷനറീസിനായി ‘ദ സ്കൈ’ ആഡംബര വില്ലകൾ; ആശയങ്ങൾ പങ്കുവെച്ച് ‘ദ സ്കൈ’ പുസ്തകവും പ്രകാശനം ചെയ്തു

റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ മേഖലകളിൽ purposeful investment മാതൃകകളുമായി മുന്നേറുന്ന ക്രൈറ്റർ ഗ്രൂപ്പ്, തങ്ങളുടെ അഭിമാന പദ്ധതിയായ ‘ദ ‘ (The Skye) പ്രൈവറ്റ് ലക്ഷ്വറി റെസിഡൻസസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജീവിതത്തിൽ വ്യക്തമായ കാഴ്ചപ്പാടുള്ളവർക്കും വലിയ ലക്ഷ്യങ്ങളുള്ളവർക്കുമായി രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ തന്നെ ആദ്യത്തെ ‘Intent-based’ റെസിഡൻഷ്യൽ പ്രൊജക്റ്റാണ് കോഴിക്കോട് കാശ്മീർ കുന്നിൽ യാഥാർത്ഥ്യമാകുന്നത്. പദ്ധതിയുടെ അടിസ്ഥാന ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്രൈറ്റർ ഗ്രൂപ്പ് സ്ഥാപകനും എം.ഡി.യുമായ ശ്രീ. ഇഫ്ലു റഹ്മാൻRead More →

കൊച്ചി- മുസിരിസ് ബിനാലെ ആറാം പതിപ്പിന് കൊടിയിറങ്ങി

കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാപ്രദർശനങ്ങളിൽ ഒന്നായ കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിൻ്റെ ഔപചാരികമായ കൊടിയിറക്കം ആസ്പിൻവാൾ ഹൗസ് വളപ്പിൽ നടന്നു. കലാകാരന്മാരും സംഘാടകരും പൊതുജനങ്ങളും ഒത്തുചേർന്ന വേദിയിൽ വികാരനിർഭരവുമായ അന്തരീക്ഷത്തിലാണ് ഉച്ചയ്ക്ക് 12 മണിക്ക് കൊടിയിറക്കം നടന്നത്. 110 ദിവസങ്ങൾ നീണ്ടുനിന്ന കലാ മാമാങ്കത്തിനാണ് തിരശ്ശീല വീണത്. ക്യൂറേറ്റർ നിഖിൽ ചോപ്ര പതാക താഴ്ത്തി. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വേണു വി, സി.ഇ.ഒ തോമസ്Read More →