പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ; റിപ്പോ 6.5 ശതമാനത്തിൽ തുടരും

മുംബൈ: നടപ്പ് സാമ്പത്തിക വര്ഷത്തെ ആദ്യ പണനയ യോഗത്തിലും നിരക്കില് മാറ്റംവരുത്താതെ ആര്ബിഐ. ബാങ്കുകള്ക്ക് റിസര്വ് ബാങ്ക് നല്കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6.5 ശതമാനത്തില്തന്നെ തടുരും. ഇതോടെ ഏഴാമത്തെ പണവായ്പാ നയത്തിലും റിസര്വ് ബാങ്ക് നിരക്കുകള് മാറ്റമില്ലാതെ നിലനിര്ത്തി. 2025 സാമ്പത്തിക വര്ഷത്തെ വളര്ച്ചാ അനുമാനം ഏഴ് ശതമാനമാണ്. സ്റ്റാന്ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്ഡിഎഫ്), മാര്ജിനല് സ്റ്റാന്ഡിങ് ഫെസിലിറ്റി(എംഎസ്എഫ്) എന്നിവയും യഥാക്രമം 6.25 ശതമാനത്തിലും 6.75 ശതമാനത്തിലും നിലനിര്ത്തി.Read More →

വീണ്ടും റെക്കോഡിട്ട് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം വീണ്ടും സർവകാലറെക്കോഡിൽ. തിങ്കളാഴ്ച 10.48 കോടി യൂണിറ്റാണ് വേണ്ടിവന്നത്. ഈവർഷം മാർച്ച് 27-ന് ഉപയോഗിച്ച 10.46 കോടി യൂണിറ്റാണ് ഇതിനുമുമ്പുള്ള റെക്കോഡ്.ഇതിൽ 2.15 കോടി യൂണിറ്റാണ് കേരളത്തിൽ ഉത്പാദിപ്പിച്ചത്. ഉപഭോഗം 10 കോടി പിന്നിട്ടതോടെ ദിവസം ശരാശരി 22 കോടിരൂപയ്ക്കാണ് പവർ എക്സ്‌ചേഞ്ചിൽനിന്ന് വൈദ്യുതിവാങ്ങുന്നത്.ഏപ്രിലിലും യൂണിറ്റിന് 19 പൈസ സർച്ചാർജ് തുടരും. മാസങ്ങളായി ബോർഡ് 10 പൈസ ഈടാക്കിക്കൊണ്ടിരിക്കുന്നത് ഈമാസവും തുടരുന്നതോടൊപ്പം റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചRead More →

രജിസ്ട്രേഷൻ വകുപ്പിന്‍റെ വരുമാനം 5219 കോടി

തിരുവനന്തപുരം: 2023-24 സാമ്പത്തിക വർഷത്തിൽ രജിസ്ട്രേഷൻ വകുപ്പിന്‍റെ വരുമാനം 5219.34 കോടി രൂപ ആയതായി രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ശ്രീധന്യാ സുരേഷ് അറിയിച്ചു.2022-23 സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ രജിസ്ട്രേഷന്‍റെ എണ്ണത്തിൽ വൻവർധനയുണ്ടാവുകയും, 5662.12 കോടി വരുമാനം നേടുകയും ചെയ്തിരുന്നു.2022-23 സാമ്പത്തിവർഷത്തിൽ 10,36,863 ആധാരങ്ങൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 2023-24 സാമ്പത്തിക വർഷത്തിൽ 8,86,065 ആധാരങ്ങൾ മാത്രമാണു രജിസ്റ്റർ ചെയ്തത്.എറണാകുളം ജില്ലയിലാണ് വരുമാനം കൂടുതൽ-1166.69 കോടി രൂപ. ശതമാനക്കണക്കിൽRead More →

ഇന്ത്യയിൽ 1,266 കോടിയുടെ പുതിയ പ്ലാന്‍റുമായി പെപ്സി

ന്യൂഡൽഹി: ഇന്ത്യക്കാരെ വെള്ളംകുടിപ്പിക്കാൻ ആഗോള കോളഭീമൻ, രാജ്യത്ത് വീണ്ടും വമ്പൻ നിക്ഷേപം നടത്തുന്നു. സോഫ്റ്റ് ഡ്രിംഗ് രംഗത്തെ പ്രമുഖ ബ്രാൻഡായ പെപ്സികോയാണ് ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങുന്നത്. മധ്യപ്രദേശിലെ ഉജ്ജയ്നിൽ 1,266 കോടി മുതൽമുടക്കിൽ പുതിയ പ്ലാന്‍റ് സ്ഥാപിക്കുമെന്നാണ് പെപ്സി അറിയിച്ചിരിക്കുന്നത്.പുതിയ ഫ്ലേവർ നിർമാണ കേന്ദ്രമാണ് ഇവിടെ വരുന്നത്. ഇന്ത്യയിൽ പെപ്സിയുടെ ഉത്പാദനശേഷി വർധിപ്പിക്കാനാണ് പുതിയ പ്ലാന്‍റിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. പെപ്സിയുടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ യൂണിറ്റാകുമിത്. ഈ വർഷംRead More →

ഉത്പാദനത്തിലും വിപണനത്തിലും റെക്കാഡ് വളർച്ചയുമായി കയർഫെഡ്

ആലപ്പുഴ: കയറുത്പാദനത്തിലും വിപണനത്തിലും കയർഫെഡ് റെക്കാഡ് വളർച്ച കൈവരിച്ചു. കയർ സംഭരണം മുൻവർഷത്തെ 1,14,556 ക്വിന്റലിൽ നിന്ന് 1,31,000 ക്വിന്റലായി ഉയർന്നു. വിപണനം 1,14,892 ക്വിന്റലിൽ നിന്ന് 1,39,815 ക്വിന്റലായി. കയർ വില ഇനത്തിൽ 60 കോടിയിലധികം രൂപ സംഘങ്ങൾക്ക് നൽകി. ഉത്പന്നങ്ങളുടെയും ചകിരിയുടെയും വിലയിൽ 5.24 കോടിയും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ, ബോണസ് എന്നീ ഇനങ്ങളിലായി 14.15 കോടി രൂപ വിതരണം ചെയ്തു. തിരുവനന്തപുരം, കാസർകോട്, കണ്ണൂർ, കോഴിക്കോട്Read More →