കടംകയറി റസ്റ്ററന്റ് ശൃംഖല റെഡ് ലോബ്സ്റ്റർ

ഉപഭോക്താക്കളെ ആകർഷിക്കാൻ പരിധിയില്ലാതെ ചെമ്മീൻ വിഭവം വിളമ്പി. കടം പെരുകി പാപ്പരത്ത സംരക്ഷണത്തിന് അപേക്ഷിച്ച് യുഎസിലെ കടൽവിഭവ റസ്റ്ററന്റ് ശൃംഖല റെഡ് ലോബ്സ്റ്റർ. വാടകയും ജീവനക്കാരുടെ ചെലവും മൂലം കടംകയറിയിരുന്ന റെഡ് ലോബ്സ്റ്റർ ‘ഓൾ യു കാൻ ഈറ്റ്’ എന്ന പ്രശസ്തമായ അൺലിമിറ്റഡ് ഓഫർ കൂടി അവതരിപ്പിച്ചതോടെയാണ് നിലതെറ്റി വീണത്. കണക്കുകൂട്ടലിനപ്പുറം ഉപഭോക്താക്കൾ വൻ തോതിൽ ഓഫർ പ്രയോജനപ്പെടുത്തിയതോടെ സ്ഥാപനത്തിന്റെ നഷ്ടം വൻതോതിൽ കൂടി. ഡസൻ കണക്കിനു ശാഖകൾ പൂട്ടുകയുംRead More →

മുത്തൂറ്റ് ഫിനാന്‍സ് 65 കോടി ഡോളര്‍ സമാഹരിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വായ്പാ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഡോളർ ബോണ്ട് വഴി 65 കോടി ഡോളർ സമാഹരിച്ചു. ഏകദേശം 5400 കോടി രൂപ വരുമിത്. മൂന്ന് വർഷവും ഒൻപത് മാസവും കാലാവധിയുള്ള ബോണ്ടുകൾ വഴി 7.125 ശതമാനം പലിശ നിരക്കിലാണ് ഫണ്ട് സമാഹരിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സ്റ്റേണൽ കൊമേഴ്സ്യൽ ലോൺ മാർഗ നിർദേശങ്ങൾക്ക് കീഴിൽ അ നുവദനീയമായ വായ്പ നൽകു ന്നതിനുംRead More →

ബെല്ലിന്റെ നാലാം പാദ അറ്റാദായം 30% ഉയർന്നു

കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (ബെൽ) നാലാം പാദത്തിലെ സംയോജിത അറ്റാദായം 30 ശതമാനം വർധിച്ച് 1,797 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിലിത് 1,382 കോടി രൂപയായിരുന്നു. ഈ കാലയളവിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിലെ 6,479 കോടി രൂപയിൽ നിന്ന് 32 ശതമാനം വർധിച്ച് 8,564 കോടി രൂപയായി ഉയർന്നു. 2023-24 സാമ്പത്തിക വർഷത്തേക്ക്Read More →

പൊതുമേഖല എണ്ണക്കമ്പനികൾക്ക് ഭീഷണിയുയർത്തി റിലയൻസ് നീക്കം

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിൽ ഒന്നാണ് റിലയൻസ് എന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? സ്വകാര്യ മേഖലയിൽ നിന്നുള്ള ഈ വമ്പൻ വർഷങ്ങളായി കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇക്കാലമത്രയും പോർട്ട്‌ഫോളിയോ ശക്തമാക്കി വന്ന അംബാനി, നിലവിൽ പ്രാദേശിക വിപണികളിലും കരുക്കൾ നീക്കി തുടങ്ങുന്നു. പൊതുമേഖല എണ്ണക്കമ്പനികൾക്കാണ് ഈ നീക്കം കടുത്ത മത്സരം സൃഷ്ടിക്കുക. ഡിപ്പോകളിൽ നിന്നും, ഓയിൽ റിഫൈനറികളിൽ നിന്നും എയർപോർട്ടുകളിലേക്ക് ജെറ്റ് ഇന്ധനം (എടിഎഫ്) വിതരണം ചെയ്യുന്നതിനായി പൊതുമേഖലാRead More →

അരാംകോയിൽ നിന്ന് 3.4 ബില്യൺ റിയാലിൻ്റെ കരാറുകൾ സ്വന്തമാക്കി കൽപതരു പ്രോജക്ട്‌സ്

സൗദി അറേബ്യയിൽ ഗ്യാസ് വിതരണ ശൃംഖല വിപുലീകരിക്കുന്നതിനായി അരാംകോയിൽ നിന്ന് 3.4 ബില്യൺ സൗദി റിയാലിൻ്റെ (എസ്എആർ) മൂന്ന് കരാറുകൾ നേടിയതായി കൽപതരു പ്രോജക്ട്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് അറിയിച്ചു. രാജ്യത്ത് മാസ്റ്റർ ഗ്യാസ് സിസ്റ്റം നെറ്റ്‌വർക്കിന്റെ (MGS-3) മൂന്നാം ഘട്ട വിപുലീകരണത്തിൻ്റെ മൂന്ന് പാക്കേജുകൾക്കായുള്ള ഇപിസി ജോലികൾക്കായി സൗദി അറേബ്യയിലെ എനർജി കമ്പനിയായ അരാംകോയിൽ നിന്ന് ഒരു ലെറ്റർ ഓഫ് ഇൻ്റൻ്റ് (എൽഒഐ) ലഭിച്ചതായി മാർച്ചിൽ, കൽപ്പതരു പ്രോജക്ട്സ് ഇൻ്റർനാഷണൽRead More →