ജെഎം ഫിനാന്‍ഷ്യല്‍ ചെറുകിട ഫണ്ടുകള്‍ വിപണിയിലിറക്കി

കൊച്ചി: മ്യൂച്വല്‍ ഫണ്ട് രംഗത്തെ പ്രമുഖരായ ജെഎം ഫിനാന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് പുതിയ സ്‌മോള്‍ കാപ് ഫണ്ടുകള്‍ (എന്‍എഫ്ഒ) വിപണിയിലിറക്കി. ചെറുകിട ഓഹരികളില്‍ നിക്ഷേപം നടത്തുന്നതിനുള്ള ഇക്വിറ്റി പദ്ധതിയാണിത്. ജൂണ്‍ 10 വരെ പുതിയ ഫണ്ടുകള്‍ വാങ്ങാന്‍ കഴിയും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ നിന്നു നേട്ടുമുണ്ടാക്കുന്ന, മികച്ച കമ്പനികളില്‍ നിക്ഷേപിക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം. ഓഹരികളുടെ തെരഞ്ഞെടുപ്പും പോര്‍ട്‌ഫോളിയോ നിര്‍മ്മാണവും റിസിക് മാനേജ്‌മെന്റിനുള്ള കുറ്റമറ്റ സംവിധാനവും ഇതിന്റെ പ്രത്യേകതയാണ്. ഓഹരികളുടെRead More →

ആഡ് ബ്രേക്കുകള്‍ പരീക്ഷിക്കാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം

പുതിയ പരസ്യ രീതി പരീക്ഷിക്കാനുള്ള നീക്കവുമായി ഇന്‍സ്റ്റഗ്രാം. ഫീഡ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെ സ്‌കിപ്പ് ചെയ്യാനാകാത്ത പരസ്യങ്ങള്‍ കാണിക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ഭാഗമായി ചെയ്യുന്നത്. ആഡ് ബ്രേക്സ് എന്ന പേരിലാണ് ഇതറിയപ്പെടുക. നിലവില്‍ ചുരുക്കം ചിലരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് പരീക്ഷിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് മെറ്റ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ചില ഉപഭോക്താക്കളാണ് സോഷ്യല്‍മീഡിയയിലൂടെ ഇത്തരത്തിലുള്ള പരീക്ഷണം നടക്കുന്നുണ്ടെന്ന വിവരം കൈമാറിയത്. മൂന്ന് മുതല്‍ അഞ്ച് സെക്കന്റ് വരെയുള്ള സ്‌കിപ്പ് ചെയ്യാനാകാത്തRead More →

കൂപ്പുകുത്തി ഓഹരി സൂചികകൾ; നിക്ഷേപകർക്ക് നഷ്ടമായത് 30 ലക്ഷം കോടി

മുംബൈ: ദേശിയ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ ബിജെപിക്കുണ്ടായ അപ്രതീക്ഷിത തിരിച്ചടിയിൽ കൂപ്പുകുത്തി ആഭ്യന്തര വിപണി. ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്നലത്തെ വ്യാപാരത്തിൽ 6 ശതമാനത്തോളം ഇടിഞ്ഞു. നാല് വർഷത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിനാണ് വിപണി ഇന്നലെ സാക്ഷ്യം വഹിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ, പവർ, യൂട്ടിലിറ്റികൾ, ഊർജം, എണ്ണ, വാതകം, കാപിറ്റൽ ഗുഡ്സ് എന്നിവയുടെ ഓഹരികളിലുണ്ടായ കനത്ത ലാഭമെടുപ്പ് സൂചികകൾക്ക് വിനയായി. സെൻസെക്‌സ് 4,389.73 പോയിൻ്റ്Read More →

എസ്‌ബിഐയുടെ വിപണിമൂല്യം എട്ട്‌ ലക്ഷം കോടി രൂപ മറികടന്നു

മുംബൈ: ഇന്നലെ 10 ശതമാനം ഉയര്‍ന്ന എസ്‌ബിഐയുടെ വിപണിമൂല്യം എട്ട്‌ ലക്ഷം കോടി രൂപ മറികടന്നു. ഇന്നലെ എസ്‌ബിഐയുടെ ഓഹരി വില എന്‍എസ്‌ഇയില്‍ 912 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി. തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന എക്‌സിറ്റ്‌ പോള്‍ പ്രവചനം വിപണിയിലുണ്ടാക്കിയ കുതിപ്പാണ്‌ എസ്‌ബിഐയുടെ ഓഹരിയും മുന്നേറുന്നതിന്‌ വഴിവെച്ചത്‌. പ്രമുഖ വിദേശ ബ്രോക്കറേജ്‌ ആയ സിഎല്‍എസ്‌എ തിരഞ്ഞെടുത്ത 54 മോദി ഓഹരികളില്‍ എസ്‌ബിഐയുംRead More →

വോഡഫോൺ ഐഡിയയ്ക്ക് മുന്നറിയിപ്പുമായി ടവർ കമ്പനി

മുംബൈ: മൂലധന ഞെരുക്കത്തില്‍പ്പെട്ട് ഉഴലുന്ന വോഡഫോണ്‍ ഐഡിയയ്ക്ക് (Vi) കൂടുതല്‍ തിരിച്ചടിയുമായി ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്‌സിന്റെ മുഖ്യ ഓഹരി ഉടമകളായ ഭാരതി എയര്‍ടെല്ലിന്റെ ചെയര്‍മാന്‍ സുനില്‍ മിത്തലിന്റെ മുന്നറിയിപ്പ്. കുടിശികകള്‍ വീട്ടിയില്ലെങ്കില്‍ 5ജി സേവനത്തിനായി ടവര്‍ അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കില്ലെന്നാണ് സുനില്‍ മിത്തല്‍ വ്യക്തമാക്കിയത്. ഇന്‍ഡസ് ടവേഴ്‌സില്‍ 48 ശതമാനം ഓഹരികളുള്ള ഭാരതി എയര്‍ടെല്ലാണ് മുഖ്യ ഓഹരി ഉടമകള്‍. കമ്പനിയില്‍ വോഡഫോണ്‍ ഐഡിയയ്ക്ക് 5 ശതമാനത്തില്‍ താഴെ ഓഹരികളേയുള്ളൂ. കുടിശികRead More →