ലോകത്തിലെ ഏറ്റവും വലിയ ഗതാഗത സേവനദാതാക്കാളായി അദാനി പോര്‍ട്സ്

മുംബൈ: വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഗതാഗത സേവനദാതാക്കാളായി അദാനി പോര്‍ട്സ്. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ കമ്പനിയായ അദാനി പോര്‍ട്സിന്റെ നിലവിലെ വിപണി മൂല്യം ഏകദേശം 3 ലക്ഷം കോടി രൂപയാണ്. രണ്ടാം സ്ഥാനത്തുള്ള ബീജിംഗ്-ഷാങ്ഹായ് ഹൈ സ്പീഡ് റെയിൽവേ കമ്പനിയുടെ വിപണി മൂല്യം 2.90 ലക്ഷം കോടി രൂപ മാത്രമാണ്. ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം കനത്ത ഇടിവ് നേരിട്ട അദാനി പോര്‍ട്സിന്റെ ഓഹരി വിലRead More →

കൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്

കൊല്ലം: ഇന്ധന പര്യവേക്ഷണത്തിന്റെ അടുത്തഘട്ടമായി കൊല്ലം സമുദ്രമേഖലയിൽ ഡ്രില്ലിങ് (കടൽത്തട്ട് തുരക്കൽ) നടക്കും. ഇതിനായി നൈജീരിയയിൽനിന്ന് എത്തേണ്ട ബ്രിട്ടീഷ് പര്യവേക്ഷണ കമ്പനിയായ ‘ഡോൾഫിൻ ഡ്രില്ലിങ്ങി’ന്റെ റിഗ്ഗിനുള്ള (എണ്ണക്കിണർ കുഴിക്കാൻ സംവിധാനമുള്ള ബാർജ്) തടസ്സങ്ങൾ ഒഴിവാക്കാൻ അധികൃതർ നടപടി തുടങ്ങി. മാസങ്ങൾക്കകം റിഗ് കൊല്ലത്ത് എത്തുമെന്നാണ് പ്രതീക്ഷ. 1,287 കോടി രൂപയ്ക്കാണ് ഓയിൽ ഇന്ത്യ ലിമിറ്റഡ് ഡോൾഫിൻ ഡ്രില്ലിങ്ങുമായി കരാർ ഒപ്പിട്ടിട്ടുള്ളത്. തീരത്തുനിന്ന് 48 കിലോമീറ്റർ അകലെ അന്താരാഷ്ട്ര കപ്പൽച്ചാലിനു പുറത്ത്Read More →

കൂടുതല്‍ ഇന്ത്യൻ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള നടപടികളുമായി തായ്‌വാന്‍

തായ്‌വാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിനെതിരെ ചൈന നിലപാട് കടുപ്പിക്കുന്നതിനിടെ കൂടുതല്‍ ഇന്ത്യാക്കാരായ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള നടപടികളുമായി തായ്‌വാന്‍. ഇന്ത്യാക്കാര്‍ക്ക് അനുവദിച്ച വിസ ഓണ്‍ അറൈവല്‍ സംവിധാനം കൂടുതല്‍ കാലത്തേക്ക് നീട്ടുന്നത് പരിഗണിക്കുമെന്ന് തായ്‌വാനിലെ ഉപ വിദേശകാര്യമന്ത്രി ചുങ് ക്വാങ് ടിയന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ മൂവായിരത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് തായ്‌വാനില്‍ പഠനം നടത്തുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഇന്ത്യാക്കാരായ സന്ദര്‍ശകര്‍ക്ക്Read More →

ഭെല്ലും എന്‍എച്ച്‌പിസിയും ലാര്‍ജ്‌കാപ്‌ വിഭാഗത്തിലേക്ക്‌

മുംബൈ: ആംഫി ആറു മാസത്തിലൊരിക്കല്‍ നടത്തുന്ന പുനര്‍ വര്‍ഗീകരണത്തില്‍ ബെല്ലും എന്‍എച്ച്‌പിസിയും ലാര്‍ജ്‌കാപ്‌ ഓഹരികളായി മാറിയേക്കും. വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ എല്ലാ ആറു മാസത്തിലൊരിക്കലും ആംഫി ഓഹരികളുടെ വര്‍ഗ്ഗീകരണത്തില്‍ മാറ്റം വരുത്താറുണ്ട്‌. ഭെല്ലും എന്‍.എച്ച്‌പിസിയും ലാര്‍ജ്‌കാപ്‌ ഓഹരികളായി അപ്‌ഗ്രേഡ്‌ ചെയ്യപ്പെടുമ്പോള്‍ എസ്‌ ബി കാര്‍ഡ്‌സ്‌, ബര്‍ഗര്‍ പെയിന്റ്‌സ്‌ തുടങ്ങിയ ഓഹരികള്‍ ലാര്‍ജ്‌കാപ്‌ വിഭാഗത്തില്‍ നിന്നും മിഡ്‌കാപ്‌ വിഭാഗത്തിലേക്ക്‌ ഡൗണ്‍ഗ്രേഡ്‌ ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്‌. സൈഡസ്‌ വെല്‍നെസ്‌, ജെഎസ്‌ഡബ്ല്യു എനര്‍ജി, ഭെല്‍, സംവര്‍ധന്‍Read More →

ഇന്ത്യയുടെ അടിസ്ഥാന സൗകര്യമേഖലയില്‍ 15 ട്രില്യണ്‍ രൂപയുടെ നിക്ഷേപമെത്തുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാന അടിസ്ഥാന സൗകര്യ മേഖലകളില്‍ വന്‍ വികസനക്കുതിപ്പ് വരുന്നു. രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ റിയല്‍ എസ്റ്റേറ്റ്, പുനരുപയോഗ ഊര്‍ജം, റോഡുകള്‍ തുടങ്ങിയവയിലേക്ക് 15 ട്രില്യണ്‍ രൂപയുടെ നിക്ഷേപം ഒഴുകുമെന്നാണ് കണക്കാക്കുന്നത്. ക്രിസില്‍ റേറ്റിംഗ്‌സാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഈ രംഗത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തേക്കാള്‍ 38 ശതമാനം വര്‍ധനയുണ്ടാകുമെന്നും റേറ്റിംഗ് ഏജന്‍സി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ഹരിത ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുക, റോഡ് ശൃംഖലയിലൂടെ ഭൗതിക കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക, പാര്‍പ്പിട,Read More →