രജിസ്റ്റർ ചെയ്യാതെ സ്പാം കോളുകൾ ചെയ്യുന്നവരുടെ ടെലികോം സേവനങ്ങൾ വിച്ഛേദിക്കാൻ ട്രായ് നിർദേശം

ന്യൂഡൽഹി: വർദ്ധിച്ചുവരുന്ന സ്പാം കോളുകൾ തടയുന്നതിനുള്ള ഒരു പ്രധാന നടപടിയായി, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എല്ലാ ആക്സസ് സേവന ദാതാക്കളോടും ടെലികോം കൊമേഴ്സ്യൽ കമ്മ്യൂണിക്കേഷൻ കസ്റ്റമർ പ്രിഫറൻസ് റെഗുലേഷൻസ്, 2018 (ടി. സി. സി. സി. പി. ആർ-2018) പ്രകാരം എസ്. ഐ. പി/പി. ആർ. ഐ അല്ലെങ്കിൽ മറ്റ് ടെലികോം വിഭവങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാത്ത എല്ലാ സെൻഡർമാരിൽ നിന്നോ ടെലിമാർക്കറ്ററുകളിൽ നിന്നോ (യു.Read More →

ആക്സിറ്റ കോട്ടണ് 3.54 കോടി രൂപ അറ്റാദായം

കൊച്ചി: മുന്‍നിര കോട്ടണ്‍ ഉല്‍പ്പാദകരും കയറ്റുമതി കമ്പനിയുമായ ആക്സിറ്റ കോട്ടണ്‍(Axita Cotton) ലിമിറ്റഡ് ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 3.54 കോടി രൂപ അറ്റാദായം നേടി. ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ 154.96 കോടി രൂപയാണ് കമ്പനി നേടിയ മൊത്ത വരുമാനം. മൂന്ന് ഇക്വിറ്റി ഓഹരിക്ക് ഒന്ന് എന്ന അനുപാതത്തില്‍ ഓഹരി ഉടമകള്‍ക്ക് ബോണസ് ഓഹരി വിതരണം ചെയ്യാനും കമ്പനി തീരുമാനിച്ചു. ഈ തീരുമാനത്തിന് ഓഹരി ഉടമകളുടെRead More →

റിലയൻസ് ക്യാപിറ്റലിനായി 2,750 കോടിയുടെ ആദ്യ ഗഡു അടച്ച് ഹിന്ദുജ ഗ്രൂപ്പ്

മുംബൈ: മാസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിൽ കടക്കെണിയിൽപ്പെട്ട അനിൽ അംബാനിയുടെ(Anil Ambani) റിലയൻസ് ക്യാപിറ്റലിനായി(Reliance Capital) ആദ്യ ഗഡു അടച്ച് ഹിന്ദുജ ഗ്രൂപ്പ്(Hinduja Group). ഇതോടെ റെസല്യൂഷൻ പ്ലാൻ പൂർത്തിയാകുമെന്ന് ഉറപ്പായി. ഹിന്ദുജ ഗ്രൂപ്പ് സ്ഥാപനമായ ഇൻഡസിൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്സ് (IIHL) 9,650 കോടി രൂപയ്ക്കാണ് റിലയൻസ് ക്യാപിറ്റലിനെ സ്വന്തമാക്കിയിരിക്കുന്നത്. മുമ്പ് ഇടപാട് പൂർത്തീകരിക്കാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (NCLT) നൽകിയ കാലവധി ഐഐഎച്ച്എല്ലിന് പാലിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് അവർRead More →

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വെയിറ്റേജ്‌ എംഎസ്‌സിഐ ഉയര്‍ത്തും

മുംബൈ: ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചികയിലെ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വെയിറ്റേജ്‌ രണ്ട്‌ ഘട്ടങ്ങളിലായി ഉയര്‍ത്തുമെന്ന്‌ എം എസ്‌ സി ഐ അറിയിച്ചു. എച്ച്‌ഡിഎഫ്‌സി ബാങ്കിനെ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചികയില്‍ നിലനിര്‍ത്തുമെന്നും ‘ഫോറിന്‍ ഇന്‍ക്ലൂഷന്‍ ഫാക്‌ടര്‍’ 0.37ല്‍ നിന്നും 0.56 ആയി ഉയര്‍ത്തുമെന്നും എം എസ്‌ സി ഐ വ്യക്തമാക്കി. രാജ്യാന്തര നിക്ഷേപകര്‍ക്ക്‌ പൊതു ഓഹരി വിപണിയില്‍ വാങ്ങുന്നതിന്‌ ലഭ്യമായ ഓഹരികളുടെ അനുപാതമാണ്‌ `ഫോറിന്‍ ഇന്‍ക്ലൂഷന്‍ ഫാക്‌ടര്‍’ സൂചിപ്പിക്കുന്നത്‌. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഫോറിന്‍Read More →

ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തല്‍: മാധബി ബുച്ചിനെതിരായ ആരോപണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ വിവരശേഖരണം തുടങ്ങിയെന്ന് സൂചന

മുംബൈ: സെബിയ്‌ക്കെതിരായ(Sebi) ഹിന്‍ഡന്‍ബര്‍ഗ്(hindenburg) വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജന്‍സികള്‍ വിവരശേഖരണം ആരംഭിച്ചതായി സൂചന. അനൗദ്യോഗിക വിവരശേഖരണം ആണ് ആരംഭിച്ചത്. ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ വിഭാഗങ്ങള്‍ പരിശോധനകള്‍ തുടങ്ങി. ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനെതിരായ ആരോപണങ്ങളുടെ നിജസ്ഥിതിയാണ് ഏജന്‍സികള്‍ അന്വേഷിക്കുന്നത്. മാധബി പുരി ബുച്ചും ഭര്‍ത്താവ് ധവാല്‍ ബുച്ചും അദാനിയടെ ഷെല്‍ കമ്പനികളില്‍ 2015ലും 2018ലും നിക്ഷേപം നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലിലാണ് അന്വേഷണം നടക്കുന്നത്.Read More →