ഇന്ത്യൻ സെലിബ്രിറ്റികൾ നികുതിയായി അടച്ചത് കോടികൾ

ശ്രീലങ്കന്‍ പരമ്പര കഴിഞ്ഞതിന് പിന്നാലെയുള്ള ഇടവേളയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. സെപ്തംബര്‍ 19നാണ് ബംഗ്ലാദേശിന് എതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്. ഇതിനിടയില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് വിരാട് കോലി. 2023-24 വര്‍ഷത്തെ കോലി അടച്ച ആദായ നികുതിയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 66 കോടി രൂപയാണ് കോലി നികുതിയായി അടച്ചത്. രാജ്യത്തെ കായിക താരങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ നികുതി അടച്ച വ്യക്തി കോലിയാണ്. ഇന്ത്യന്‍Read More →

സാമ്പത്തിക പ്രതിസന്ധിയിൽ ഹിമാചൽ പ്രദേശ്

ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഹിമാചൽപ്രദേശ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ 2 ലക്ഷം ജീവനക്കാർക്കും 1.5 ലക്ഷം പെൻഷൻകാർക്കും സെപ്‌റ്റംബർ ഒന്നിന് ശമ്പളവും പെൻഷനും ലഭിച്ചില്ല. ക്യാബിനറ്റ് മന്ത്രിമാർ അടുത്ത രണ്ട് മാസത്തേക്ക് ശമ്പളം വാങ്ങില്ലെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പ്രഖ്യാപിച്ചു. സംസ്ഥാനത്തിന് നിലവിൽ 94,000 കോടി രൂപയുടെ കടബാധ്യതയുണ്ട്. സൗജന്യങ്ങൾക്കൊപ്പം സാമ്പത്തിക ബാധ്യതയും സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ തളർത്തി. കടം വീട്ടാൻ സംസ്ഥാന സർക്കാരിന് പുതിയ വായ്പകൾRead More →

വരും ദിവസങ്ങളിൽ ഈ മേഖലകളിൽ തൊഴിൽ സാധ്യതയെന്ന് റിപ്പോർട്ട്

ഒരു വശത്ത് ടെക്ക് കമ്പനികൾ അടക്കമുള്ളവർ തൊഴിലാളികളെ പിരിച്ചുവിടുമ്പോൾ മറുവശത്ത് ജോലിക്ക് ആളെ തേടുകയാണ് ചില കമ്പനികൾ. ദീപാവലി, ഗണേശ ചതുർഥി അടക്കമുള്ള ഫെസ്റ്റിവൽ സീസണുകൾക്ക് മുന്നോടിയായാണ് ചില കമ്പനികൾ തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങുന്നത്. രാജ്യത്തെ ടയർ 2 , ടയർ 3 നഗരങ്ങളിലാണ് പ്രധാനമായും ഈ വർധനയുണ്ടാകുക. ഫ്ലിപ്കാർട്ട് പോലുള്ള ഇ- കോമേഴ്‌സ് കമ്പനികൾക്കാണ് നിലവിൽ തൊഴിലാളികളെ ആവശ്യമായുള്ളത്. ഉത്തരേന്ത്യൻ നഗരങ്ങളിൽ അടക്കം വിവിധ ആഘോഷങ്ങളുടെ ദിവസങ്ങൾ വരാൻRead More →

എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ജിയോ

എട്ടാം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ(Reliance Jio). സെപ്റ്റംബർ അഞ്ച് മുതൽ പത്ത് വരെ നിശ്ചിത പ്ലാനുകൾ റീച്ചാർജ്(Recharge) ചെയ്യുന്നവർക്ക് 700 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. 899 രൂപയുടെയും 999 രൂപയുടേയും 3599 രൂപയുടേയും പ്ലാനുകൾ റീച്ചാർജ് ചെയ്യുന്നവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ആനിവേഴ്സറി ഓഫർ(Anniversary Offer) അനുസരിച്ച് 899 രൂപയുടെ പ്ലാനിന് 90 ദിവസവും 999 രൂപയുടെ പ്ലാനിന് 98 ദിവസവുമാണ് വാലിഡിറ്റി. ദിവസേന 2Read More →

മാധബി പുരി ബുച്ചിന്റെ രാജി ആവശ്യപ്പെട്ട് സെബി ജീവനക്കാരുടെ പ്രതിഷേധം

മുംബൈ: മാധബി പുരി ബുച്ച് രാജിവെക്കണമെന്നാവശ്യപ്പെട്ട് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിലെ ജീവനക്കാർ സെബി ആസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തി.മണിക്കൂറുകളോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ ജീവനക്കാർ പിരിഞ്ഞുപോയി. ജീവനക്കാർക്കതിരെ തെറ്റയാ കാര്യങ്ങൾ പ്രചരിപ്പിച്ചന്നാരോപിച്ചും മാധബി ബുച്ച് രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം. മാധബി പുരി ബുച്ച് മേധാവിയായതിനുശേഷം തൊഴിൽ അന്തരീക്ഷം മോശമായെന്ന് കാണിച്ച് കഴിഞ്ഞ മാസം ചില ജീവനക്കാർ ധനമന്ത്രാലയത്തിന് കത്തയച്ചിരുന്നു. ചെയ്തു തീർക്കാൻ കഴിയാത്ത ജോലിഭാരം ഏറ്റെടുക്കേണ്ടിവരുന്നു, ഉന്നത ജീവനക്കാർRead More →