ഡിജിറ്റല്‍ കേരള ആര്‍ക്കിടെക്ചര്‍ പദ്ധതിക്ക് നടപടി തുടങ്ങി; ‘ജനന സര്‍ട്ടിഫിക്കറ്റടക്കം ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക്’

തിരുവനന്തപുരം: സംസ്ഥാനത്തെ ഇ-ഗവേണൻസ് സംവിധാനം അടുത്ത ഘട്ടത്തിലേക്ക്. ഒരു വ്യക്തിയുടെ ജനനം മുതല്‍ ലഭ്യമാക്കേണ്ട സർക്കാർ സേവനങ്ങളെല്ലാം ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ നല്‍കാൻ ലക്ഷ്യമിടുന്ന ഡിജിറ്റല്‍ കേരള ആർക്കിടെക്ചർ പദ്ധതിക്കാണ് നടപടികള്‍ തുടങ്ങുന്നത്. പഠനം പൂർത്തിയായി വിശദപദ്ധതിരേഖ തയ്യാറാക്കുകയാണിപ്പോള്‍. നിലവില്‍ വിവിധ പോർട്ടലുകളെ ആശ്രയിക്കുന്ന സംവിധാനത്തിനുപകരം എല്ലാ സർക്കാർസേവനങ്ങള്‍ക്കുമായി ഒറ്റ പോർട്ടലിനെയോ ആപ്ലിക്കേഷനെയോ ആശ്രയിച്ചാല്‍ മതിയാകും. ഡിജിറ്റല്‍ സേവനങ്ങള്‍, ആധാർ സേവനങ്ങള്‍, പേമെന്റ് ഗേറ്റ്വേ, നോട്ടിഫിക്കേഷൻ സേവനങ്ങള്‍ എന്നിവയെല്ലാം സംയോജിപ്പിച്ചാകുംRead More →

വൈറ്റ് കാറ്റഗറി വ്യവസായങ്ങള്‍ക്ക് ഇളവുമായി കേന്ദ്ര വിജ്ഞാപനം

ന്യൂഡൽഹി: കയര്‍ ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റുകള്‍ ഉള്‍പ്പടെ വൈറ്റ് കാറ്റഗറിയില്‍ പെടുന്ന 39 ഇനം വ്യവസായങ്ങള്‍ക്ക് മലനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. മലിനീകരണം വളരെ കുറഞ്ഞ വ്യവസായ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന മലിനീകരണ ബോര്‍ഡിന്റെ ക്ലിയറന്‍സ് ആവശ്യമില്ലെന്നാണ് പുതിയ വിജ്ഞാപനത്തില്‍ പറയുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കൂടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയത്. വൈറ്റ് കാറ്റഗറി വിഭാഗത്തില്‍ പെടുന്ന വ്യവസായങ്ങള്‍ തുടങ്ങുന്നതിനോRead More →

ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഗെയിമിംഗ് വിപണിയായി ഇന്ത്യ

ബെംഗളൂരു: ഇന്ത്യൻ ​ഗെയിമിം​ഗ് മേഖല പുരോ​ഗതി കൈവരിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഗെയിമിംഗ് വിപണിയായി ഇന്ത്യ മാറി. രാജ്യത്ത് 591 ദശലക്ഷം സജീവ ​ഗെയിമർമാരുണ്ടെന്ന് ലുമികായിയുടെ 2024-ലെ വാർഷിക സ്റ്റേറ്റ് ഓഫ് ഇന്ത്യ ഇൻ്ററാക്ടീവ് മീഡിയ ആൻഡ് ഗെയിമിംഗ് റിപ്പോർട്ട്. 2029-ഓടെ 9.2 ബില്യൺ ഡോളറിന്റെ (76,645 കോടി രൂപ) വളർച്ച കൈവരിക്കുമെന്ന് പ്രവചനം. സജീവ ​ഗെയിമർമാരുടെ പട്ടികയിലേക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 23 ദശലക്ഷം പേരാണ്Read More →

പലിശനിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐ

ന്യൂഡല്‍ഹി: വായ്പാനിരക്ക് വര്‍ധിപ്പിച്ച് പൊതുമേഖല ബാങ്കായ എസ്ബിഐ. 5 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവില്‍ എടുക്കുന്ന വായ്പകള്‍ക്കാണ് വർധന ബാധകം. ഒരു വര്‍ഷം കാലാവധിയുള്ള വായ്പയുടെ പലിശനിരക്ക് 8.95 ശതമാനത്തില്‍ നിന്ന് 9 ശതമാനമായിട്ടാണ് വര്‍ധിപ്പിച്ചത്. രണ്ട് വര്‍ഷം കാലാവധിയുള്ള വായ്പയുടെ എംസിഎല്‍ആര്‍ നിരക്ക് 9.05 ശതമാനമായും മൂന്ന് വര്‍ഷം കാലാവധിയുള്ളതിന്റേത് 9.10 ശതമാനമായും തുടരും. മൂന്ന് മാസം, ആറുമാസം,Read More →

‘മെസേജ് ഡ്രാഫ്റ്റ്സ്’ ഫീച്ചറുമായി വാട്സാപ്പ്; ഇനി ടൈപ്പ് ചെയ്ത് പാതിവഴിയിലായ മെസേജുകൾ നഷ്ടപ്പെടില്ല

സമീപ വർഷങ്ങളില്‍, ആളുകള്‍ ആശയവിനിമയം നടത്തുന്ന രീതി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് വാട്ട്സ്‌ആപ്പ് നിരവധി അപ്ഡേറ്റുകള്‍ കൊണ്ടുവന്നിട്ടുണ്ട്. ഡിസപ്പിയറിങ് മെസേജ്, മള്‍ട്ടി-ഡിവൈസ് സപ്പോർട്ട് എന്നിവ അതില്‍ ചിലതുമാത്രം. അതിലേക്കിതാ ഒന്നുകൂടി. മെസേജ് ഡ്രാഫ്റ്റ്സ്. ടൈപ്പ് ചെയ്ത് പാതിവഴിയിലായ സന്ദേശങ്ങള്‍ നഷ്ടപ്പെടില്ല എന്നതാണ് ഈ പുത്തൻ അപ്ഡേറ്റിന്റെ പ്രത്യേകത. യൂസർ എക്സ്പീരിയൻസും ആശയവിനിമയത്തിലെ കാര്യക്ഷമതയും ഉറപ്പുവരുത്തുക എന്നതാണ് പുത്തൻ അപ്ഡേറ്റിലൂടെ വാട്ട്സാപ്പ് ഉദ്ദേശിച്ചിരിക്കുന്നത്. പകുതി ടൈപ്പ് ചെയ്ത സന്ദേശങ്ങള്‍ സംരക്ഷിക്കുന്നതിനും പിന്നീടവ കണ്ടെത്തുന്നതിനുമുള്ളRead More →