ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്

തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ ഭൂനികുതിയും കോടതി ഫീസും വര്‍ധിപ്പിച്ച് രണ്ടാം പിണറായി സർക്കാറിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റ്. ക്ഷേമപെൻഷൻ കൂട്ടിയില്ല. ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിലും വർധന ഉണ്ടാകും. എന്നാൽ, ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ക്ഷാമബത്ത കുടിശ്ശിക ഉടൻ നൽകുമെന്നാണ് കെ എൻ ബാലഗോപാലിൻ്റെ ബജറ്റ് പ്രഖ്യാപനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കും. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഒരുപാട് ഉണ്ടാകുമെന്നRead More →

ടൂറിസം മേഖലയുടെ പശ്ചാത്തല സൗകര്യത്തിന് പുതിയ പദ്ധതികൾ

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടക്കമുള്ള സാങ്കേതിക വിദ്യയുടെ കടന്നുവരവോടെ ആളുകളുടെ തൊഴില്‍ സമയം കുറയുന്ന സാഹചര്യം വിനോദ സഞ്ചാര രംഗത്ത് കുതിപ്പിന് സഹായകമാകുമെന്ന് ധനമന്ത്രി. ഇത് പരമാവധി ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തെ ടൂറിസം പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. ഇതിന്‍റെ ഭാഗമായി മൈസ് ടൂറിസം വികസിപ്പിക്കും. ഇതിനായി വന്‍കിട കണ്‍വെന്‍ഷന്‍ സെന്‍ററുകളും ഡെസ്റ്റിനേഷന്‍ ടൂറിസം സെന്‍ററുകളും ആരംഭിക്കും. ഹോട്ടലുകള്‍ നിര്‍മ്മിക്കുന്നതിന് 50 കോടി രൂപവരെ വായ്പRead More →

സംസ്ഥാന ബജറ്റ്: ലക്ഷ്യം നിക്ഷേപ വളർച്ച; ക്ഷേമപെൻഷൻ 200 രൂപ കൂട്ടാൻ സാധ്യത

തിരുവനന്തപുരം: വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ വ്യാവസായിക നിക്ഷേപം ആകർഷിക്കാൻ കൂടുതൽ ഇളവ് പ്രഖ്യാപിച്ചേക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും അടുത്തവർഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും മുൻനിർത്തി ക്ഷേമപദ്ധതികൾക്കാകും മുൻതൂക്കം. കിഫ്ബിക്ക് വരുമാനം കൂട്ടുന്നതിനുള്ള പ്രഖ്യാപനങ്ങളും ഉണ്ടാവും. വരുമാനമില്ലാത്ത പൊതുസൗകര്യങ്ങൾ ഒരുക്കുന്നതിനു പകരം വാണിജ്യമാതൃകയിലുള്ള ഐ.ടി പാർക്കുകൾ, വ്യവസായ പാർക്കുകൾ മുതലായവയ്ക്ക് മുൻഗണന നൽകാനാണ് ആലോചന. റോഡ് ടോൾ പോലെ ജനങ്ങൾക്ക് ബാധ്യതയുണ്ടാക്കുന്ന നിർദേശങ്ങൾ സ്വീകരിക്കാനിടയില്ല.Read More →

ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ കുതിപ്പ്

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതി ജനുവരിയിൽ 13% ഉയർന്നെന്ന് വിപണിനിരീക്ഷകരായ കെപ്ലറിന്റെ റിപ്പോർട്ട്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ ക്രൂഡ് ഓയിലിനുമേൽ യുഎസ് കൂടുതൽ ഉപരോധം ഏർപ്പെടുത്തിയത് ഇന്ത്യയിലേക്കുള്ള വിതരണത്തെ ബാധിച്ചേക്കുമെന്ന് കരുതപ്പെട്ടിരുന്നു. ക്രൂഡ് വിൽപന വഴി റഷ്യ നേരിടുന്ന വരുമാനം കുറയ്ക്കാനായി ജനുവരി രണ്ടാംവാരമാണ് കൂടുതൽ ഉപരോധം പ്രഖ്യാപിച്ചത്. ഡിസംബറിൽ പ്രതിദിനം 1.48 മില്യൻ ബാരൽ വീതം റഷ്യൻ എണ്ണ വാങ്ങിയ ഇന്ത്യ, ജനുവരിയിൽ അത് 13%Read More →

കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്

കേരളത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി അതിൻ്റെ പാരമത്യത്തിലെത്തി നിൽക്കുകയാണ്. ഈ സമയത്താണ് സംസ്ഥാന ബജറ്റ് എത്തുന്നത് . കേരള ബജറ്റ് സമ്മേളനം ജനുവരി 17 ന് തുടങ്ങി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരുന്നു തുടക്കം. സംസ്ഥാന ധനമന്ത്രി കെ.എൻബാലഗോപാൽ സംസ്ഥാന ബജറ്റ് ഫെബ്രുവരി ഏഴിന് അവതരിപ്പിക്കും. 2024-ൽ 4.29 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിൻ്റെ മൊത്തം കടം. കിഫ്ബിയും പെൻഷൻ കമ്പനിയും വരുമാനം ഉണ്ടാക്കാത്തതിനാൽ ഈ സ്ഥാപനങ്ങളുടെ ബാധ്യതയും സംസ്ഥാന സർക്കാർ തന്നെRead More →