മുംബൈ: ബാങ്കുകളുടെ ഇന്‍ഷുറന്‍സ് വില്‍പ്പനയില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക്. പോളിസികള്‍ വില്‍ക്കുന്നതില്‍ ധാര്‍മ്മികമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് സഞ്ജയ് മല്‍ഹോത്ര. ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കുന്നതിലെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളെ കുറിച്ച് ആര്‍ബിഐ അവലോകനം ചെയ്ത് വരികയാണ്. ആവശ്യമെങ്കില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ ഇടപെടലുകള്‍ ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ പോളിസികള്‍ വാങ്ങുന്നതിനായി ബാങ്കുകളും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും വഞ്ചനാപരവും അധാര്‍മ്മികവുമായ നടപടികള്‍ സ്വീകരിക്കുന്നതായി ധനകാര്യ വകുപ്പിന് പരാതി ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ്Read More →

കൊച്ചി: കേരളത്തിൽ നിന്നു മലേഷ്യയിലേക്ക് ആഴ്ചയിൽ 2000ലേറെ സഞ്ചാരികൾ എത്തുന്നതിനു പുറമേ മലേഷ്യയിൽ നിന്നു കേരളത്തിലേക്കും വിനോദത്തിനും ആയുർവേദ ചികിത്സയ്ക്കും സമ്മേളനങ്ങൾക്കുമായി മലേഷ്യക്കാരുടെ വരവും വർധിക്കുന്നു. വിദ്യാഭ്യാസം, മെഡിക്കൽ ടൂറിസം, ചെറുകിട വ്യവസായം എന്നീ മേഖലകളിൽ ബിസിനസ് ഇടപാടുകൾക്കായും മലേഷ്യക്കാർ കേരളത്തിൽ എത്തുന്നുണ്ട്. ചരിത്രപരമായി തമിഴ്നാടുമായി മലേഷ്യയ്ക്കുള്ള ബന്ധം പോലെ കേരളവുമായുള്ള ബന്ധവും വളരുകയാണെന്ന് മലേഷ്യൻ എയർലൈൻസ് ചീഫ് കമേഴ്സ്യൽ ഓഫിസർ ദെർസെനിഷ് അരിശന്തിരൻ ചൂണ്ടിക്കാട്ടി. മലേഷ്യൻ കോർപറേറ്റ് കമ്പനികളുംRead More →

കപ്പൽ പൂർണമായും മുങ്ങി; ഇന്ധനം കടലിൽ വ്യാപിച്ചു: അതിവേഗം ഒഴുകുന്ന കണ്ടെയ്നറുകൾ കൊ‌ല്ലം, ആലപ്പുഴ തീരത്തേക്ക്?

അറബിക്കടലിൽ അപകടത്തിൽപ്പെട്ട ചരക്കു കപ്പൽ എംഎസ്‌സി എൽസ 3 പൂർണമായും മുങ്ങി. കപ്പലിന്റെ ഇന്ധനം കടലിൽ ഏതാണ്ടു രണ്ടു നോട്ടിക്കൽ മൈൽ ചുറ്റളവിൽ വ്യാപിച്ചു എന്ന വിവരമാണു ലഭിക്കുന്നത്. എണ്ണപ്പാട നിയന്ത്രിക്കാനുള്ള സജ്ജീകരണങ്ങളുള്ള (പൊള്യൂഷൻ റെസ്പോൺസ് കോൺഫിഗുറേഷൻ) കോസ്റ്റ്ഗാർഡിന്റെ പട്രോൾ യാനം ഐസിജിഎസ് സക്ഷം ഇതിനുള്ള ഊർജിത ശ്രമത്തിലാണ്. കോസ്റ്റ്ഗാർഡിന്റെ ഏറ്റവും വലിയ ഓഫ്ഷോർ പട്രോൾ യാനമായ ഐസിജിഎസ് സമർഥും കപ്പൽ മുങ്ങിയ സ്ഥലത്തേക്കു കുതിച്ചിട്ടുണ്ട്. കടലിൽ എണ്ണ കലരുന്നതുRead More →

ട്രെന്റും ഭാരത്‌ ഇലക്‌ട്രോണിക്‌സും ജൂണ്‍ 23 മുതല്‍ സെന്‍സെക്‌സില്‍

മുംബൈ: നിശ്ചിത കാലയളവുകളില്‍ നടത്തുന്ന ഓഹരി സൂചികകളുടെ അഴിച്ചുപണിയുടെ ഭാഗമായി ജൂണ്‍ 23 മുതല്‍ സെന്‍സെക്‌സില്‍ ട്രെന്റും ഭാരത്‌ ഇലക്‌ട്രോണിക്‌സും ഇടം പിടിക്കും. ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്കും നെസ്‌ളേയുമാണ്‌ 30 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ സെന്‍സെക്‌സില്‍ നിന്ന്‌ പുറത്തുപോകുന്നത്‌. ബിഎസ്‌ഇ 100 സൂചികയില്‍ ഡിക്‌സണ്‍ ടെക്‌നോളജീസ്‌, കോഫോര്‍ജ്‌, ഇന്‍ഡസ്‌ ടവേഴ്‌സ്‌ എന്നീ ഓഹരികള്‍ ഇടം പിടിക്കും. അതേ സമയം ഭാരത്‌ ഫോര്‍ജ്‌, ഡാബര്‍ ഇന്ത്യ, സീമന്‍സ്‌ എന്നീ ഓഹരികള്‍ ബിഎസ്‌ഇ 100Read More →

മുംബൈ: കൊങ്കണ്‍ റെയില്‍വേയെ ഇന്ത്യൻ റെയില്‍വേയുമായി ലയിപ്പിക്കാൻ മഹാരാഷ്ട്രസർക്കാർ സമ്മതം നല്‍കി. രണ്ടു വ്യവസ്ഥകളാണ് സംസ്ഥാനം ഇതിനായി മുന്നോട്ടുവെച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഓഹരിവിഹിതമായ 396.54 കോടി തിരികെ നല്‍കുക, ലയനത്തിനുശേഷവും കൊങ്കണ്‍ റെയില്‍വേ എന്ന പേര് നിലനിർത്തുക. ഈയാവശ്യങ്ങള്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ ധരിപ്പിച്ചെന്നും പേരുമാറ്റില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. കൊങ്കണ്‍ റെയില്‍വേയെ ഇന്ത്യൻ റെയില്‍വേയുമായി ലയിപ്പിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. കൊങ്കണ്‍ മേഖലയിലും കർണാടകപ്രദേശത്തുംRead More →