മുത്തൂറ്റ് ഫിനാൻസിന് ചരിത്രനേട്ടം; വിപണിമൂല്യം ‘ലക്ഷം കോടി’ രൂപ കടന്നു, നേട്ടം കുറിക്കുന്ന ആദ്യ കേരള കമ്പനി
കൊച്ചി: കേരളത്തിൽ നിന്ന് ഓഹരി വിപണിയിൽ വ്യാപാരം ചെയ്യുന്ന കമ്പനികളിൽ വിപണിമൂല്യം ഒരുലക്ഷം കോടി രൂപ ഭേദിക്കുന്ന ആദ്യ കമ്പനിയെന്ന നേട്ടം സ്വന്തമാക്കി മുത്തൂറ്റ് ഫിനാൻസ്. ഇന്ന് വ്യാപാരം ആരംഭിച്ച് ആദ്യ നിമിഷങ്ങളിൽ തന്നെ മുത്തൂറ്റ് ഫിനാൻസ് ഈ നിർണായക നാഴികക്കല്ല് ഭേദിച്ചു. ബിഎസ്ഇയിൽ ഇന്നത്തെ ആദ്യ സെഷന്റെ തുടക്കത്തിൽ 2.62% നേട്ടവുമായി റെക്കോർഡ് 2,510.90 രൂപയിൽ വ്യാപാരം ചെയ്ത മുത്തൂറ്റിന്റെ വിപണിമൂല്യം 1,00,803.57 കോടി രൂപയാണ്.എൻഎസ്ഇയിൽ 2.61% ഉയർന്ന്Read More →
