Tag: economy

  • അദാനി ഗ്രീനിലെ നിക്ഷേപം പിന്‍വലിച്ച് സോവറിന്‍ വെല്‍ത്ത് ഫണ്ട്
    , ,

    അദാനി ഗ്രീനിലെ നിക്ഷേപം പിന്‍വലിച്ച് സോവറിന്‍ വെല്‍ത്ത് ഫണ്ട്

    മുംബൈ: ലോകത്തിലെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടായ നോര്‍വേ ഫണ്ട്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിനെ തങ്ങളുടെ പോര്‍ട്ട്ഫോളിയോയില്‍ നിന്ന് ഔദ്യോഗികമായി പുറത്താക്കി. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടര്‍ന്നാണ് 1.2 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ഈ ആഗോള നിക്ഷേപ ഭീമന്‍ അദാനി ഗ്രൂപ്പിനെ ഒഴിവാക്കിയത്. നേരത്തെ 2024-ല്‍ അദാനി പോര്‍ട്ട്സിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ ഗ്രീന്‍ എനര്‍ജി മേഖലയിലെ അദാനിയുടെ തിളക്കത്തിനും നോര്‍വേ മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. ‘ഗുരുതരമായ അഴിമതിയോ സാമ്പത്തിക കുറ്റകൃത്യങ്ങളോ’ ആണ് ഈ കടുത്ത തീരുമാനത്തിന്…

    Continue Reading

  • 60000 അംഗീകൃത ആധാർ സെന്ററുകൾ ഗൂഗിൾ മാപ്പിലേക്ക്
    , ,

    60000 അംഗീകൃത ആധാർ സെന്ററുകൾ ഗൂഗിൾ മാപ്പിലേക്ക്

    രാജ്യത്ത് പ്രവർത്തിക്കുന്ന അംഗീകൃത ആധാർ സെന്ററുകളെയെല്ലാം ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തുമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഗൂഗിളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുക. യുഐഡിഎഐ സെന്ററുകൾ എളുപ്പം കണ്ടെത്താൻ ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന് ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം പറഞ്ഞു. പ്രായപൂർത്തിയായവരുടെ എന്റോൾമെന്റ്, കുട്ടികളുടെ എന്റോൾമെന്റ് , മേൽവിലാസം മാറ്റൽ, മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യൽ തുടങ്ങി സേവനങ്ങളുടെ അടിസ്ഥാനത്തിൽ ഗൂഗിൾ മാപ്പിൽ സെന്ററുകൾ കണ്ടെത്താനാവുമെന്ന് യുഐഡിഎഐ പ്രസ്താവനയിൽ പറഞ്ഞു. ഇതിന് പുറമെ…

    Continue Reading

  • കേരളത്തിൽ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കുതിപ്പ്; പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ വൻ വർധന
    , ,

    കേരളത്തിൽ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കുതിപ്പ്; പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ വൻ വർധന

    തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സാങ്കേതിക കോഴ്സുകൾക്ക് വലിയ സ്വീകാര്യതയേറുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിവിധ സർവ്വകലാശാലകളിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് ചേരുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ ശൃംഖലയിലുള്ള വിദ്യാർഥികളുടെ വർധിച്ചുവരുന്ന ആത്മവിശ്വാസമാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. എഞ്ചിനീയറിംഗ് അനുബന്ധ കോഴ്സുകളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സീറ്റുകളുള്ള എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയിലാണ് ഈ മാറ്റം ഏറ്റവും പ്രകടമായിരിക്കുന്നത്. സർവകലാശാലയിലെ മൊത്തം പ്രവേശനം 2021-22…

    Continue Reading

  • സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായി
    , ,

    സർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായി

    പൂർണ പെൻഷന് 30 വർഷത്തെ സർവീസ് തിരുവനന്തപുരം: സർക്കാർജീവനക്കാർക്ക് അവസാന അടിസ്ഥാനശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പാക്കുന്ന പുതിയ പെൻഷൻപദ്ധതി ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാൻ സർക്കാർ ഉത്തരവായി. ജീവനക്കാരും സർക്കാരും നൽകേണ്ട വിഹിതത്തെപ്പറ്റിയും മുഴുവൻ ആനുകൂല്യങ്ങളെ സംബന്ധിച്ചും വിശദാംശങ്ങളില്ലാതെയാണ് ഉത്തരവ്. വിശദ ഉത്തരവുകൾ പിന്നാലെ വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 30 വർഷം സർവീസുള്ളവർക്കാണ് പരമാവധി പെൻഷൻ ലഭിക്കുക. ക്ഷാമാശ്വാസവും ലഭിക്കും. നിലവിൽ പങ്കാളിത്തപെൻഷനിലുള്ളവർക്കും ഈവർഷം ഏപ്രിൽ ഒന്നുമുതൽ നിയമനം ലഭിച്ചവർക്കും പുതിയ പെൻഷൻ പദ്ധതി തിരഞ്ഞെടുക്കാം. പങ്കാളിത്തപെൻഷനിൽ തുടരണമെന്നുള്ളവർക്ക്…

    Continue Reading

  • യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ
    , ,

    യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ

    ന്യൂഡൽഹി: വിമാന ടിക്കറ്റ് എടുത്ത ശേഷം പണം നഷ്ടമാവാതെ ടിക്കറ്റ് റദ്ദാക്കാനും മാറ്റം വരുത്താനും സമയം അനുവദിക്കുന്ന നിര്‍ണായക മാര്‍ഗനിര്‍ദേശങ്ങള്‍ ഡിജിസിഎ പുറപ്പെടുവിച്ചു. ടിക്കറ്റ് എടുത്ത ശേഷമുള്ള 48 മണിക്കൂര്‍ സമയത്തിനുള്ളില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാനാവില്ലെന്നാണ് ഡിജിസിഎ അറിയിക്കുന്നത്. ഇത് നിരവധി വിമാനയാത്രികര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുക. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) ഫെബ്രുവരി 24നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 26 മുതല്‍ ഡിജിസിഎ നിര്‍ദേശം നടപ്പില്‍ വരും.…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports